മലയാളി യുവതിയെ ദുബായില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ..! പിടിയിലായത് നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ

മലയാളി യുവതിയെ ദുബായില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പിടിയിൽ. കൂടെ ഉണ്ടായിരുന്ന ഈ സുഹൃത്താണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്..

തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ(26)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദുബായ് കരാമയില്‍ ഈ മാസം 4 ന് ആയിരുന്നു സംഭവം. ദുബായിലെ ഒരു കമ്പനിയിൽ ജീവനക്കാരിയായിരുന്നു ആനി മോൾ.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകൻ സലാം പാപ്പിനിശ്ശേരി, ഇന്‍കാസ് യൂത്ത് വിങ് ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു. കൊലപാതകത്തിന്റെ കാരണവും കൂടുതല്‍ വിവരങ്ങളും പൊലീസ് പുറത്തു വിട്ടിട്ടില്ല.

ട്രംപിന് ബോയിങ് ആഡംബര വിമാനം സമ്മാനിക്കാൻ ഖത്തർ; പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനായി ഉപയോഗിച്ചേക്കും

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ട്രംപിന് ബോയിങ് ആഡംബര വിമാനം സമ്മാനിക്കാൻ ഖത്തർ. ഖത്തർ ഭരിക്കുന്ന രാജകുടുംബത്തിന്റെ പാരിതോഷികമായിട്ടാണ് ആഡംബര വിമാനം സമ്മാനിക്കാൻ ആലോചിക്കുന്നത്.

എന്നാൽ, വാഗ്ദാനം പരിഗണനയിലാണെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചതോടെ വിവാദം. യുഎസ് പ്രതിരോധ വകുപ്പിന് ഖത്തർ സമ്മാനിക്കാനൊരുങ്ങുന്ന ബോയിങ് 747–8 വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വൺ ആയി ഉപയോഗിക്കാനാണ് ആലോചിക്കുന്നത്.

ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നതുൾപ്പെടെ ഖത്തറുമായി യുഎസിന് വളരെ അടുത്ത ബന്ധമാണ്. പുതിയൊരു എയർ ഫോഴ്സ് വൺ വാങ്ങുന്നതിനെക്കാൾ നല്ലത് ഖത്തറിന്റെ സമ്മാനം സ്വീകരിക്കുന്നതാണെന്നാണ് ട്രംപിന്റെ നിലപാട്.

പുതിയ ബോയിങ് 747–8 വിമാനത്തിന് ഏകദേശം 40 കോടി ഡോളറാണ് (3396 കോടി രൂപ) വില. ഖത്തർ വിമാനം വൈറ്റ്ഹൗസ് സ്വീകരിച്ചാൽ, യുഎസ് സർക്കാരിനു ലഭിച്ചിട്ടുള്ള വിലകൂടിയ പാരിതോഷികങ്ങളിലൊന്നായി മാറും.

ഈ വിമാനം പ്രസിഡന്റ് പദവി ഒഴിഞ്ഞതിനുശേഷം താൻ ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇതിന്റെ നിയമവശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് കാരലിൻ ലെവിറ്റ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

Related Articles

Popular Categories

spot_imgspot_img