ഇടുക്കി കട്ടപ്പനയിൽ നഗരത്തിലെ ലോട്ടറി വിൽപ്പനക്കാരിയുടെ കൈയ്യിൽ നിന്ന് 60 ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്ത പ്രതി സിനിമ കാണാൻ എത്തിയപ്പോൾ അറസ്റ്റിൽ. രാജകുമാരി സ്വദേശി ഇല്ലിക്കൽ ബിജു എന്നാണ് പ്രതി പോലീസിനോട് പേര് പറഞ്ഞിരിക്കുന്നത്. എന്നാൽ അഡ്രസ് കൃത്യമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. Suspect arrested for stealing lottery tickets and drowning in Kattapana, Idukki
നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം ലോട്ടറി വിൽപ്പനക്കാരിയായ തൂക്കുപാലം വെട്ടത്തുകിഴക്കേതിൽ ഗീതയുടെ 60 ലോട്ടറി ടിക്കറ്റുകൾ പ്രതി തട്ടിയെടുത്ത് കടന്നത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചു.
ദൃശ്യങ്ങൾ കണ്ട് പ്രതിയെ തിരിച്ചറിഞ്ഞവർ കട്ടപ്പനയിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ പ്രതിയെ പിടികൂടി കട്ടപ്പന പോലീസിന് കൈമാറുകയായിരുന്നു.