നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രം ഏറ്റെടുക്കാനുള്ള തിരക്കിലാണ് സിനിമാലോകം. സാമൂഹ്യമാധ്യമങ്ങളിലും തമിഴകത്തും ചർച്ചയ്ക്ക് വഴിവച്ചൊരു സിനിമയെന്ന് ‘സൂര്യ 43 യെ വിശേഷിപ്പിക്കാം ‘..സിനിമയിൽ സൂര്യക്കൊപ്പം ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ ആയിരുന്നു മുൻപ് ചർച്ചയായത് . ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായിരിക്കുകയാണ്. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ചിത്രത്തിന് ‘സൂര്യ 43’ എന്ന പേര് താത്കാലികമായി നൽകിയിരിക്കുന്നു എന്നാണ് സൂചനകൾ .ചിത്രത്തിന്റെ അനൗണ്‍സിങ് വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചു. സൂര്യക്കൊപ്പം ദുൽഖറും , നസ്രിയയും ഒന്നിക്കുമ്പോൾ ആരാധകർക്ക് പ്രതീക്ഷ ഏറെയാണ് .
അതേസമയം,ചിത്രത്തിന്റെ അനൌണ്‍സ്മെന്‍റ് വീഡിയോയില്‍ ‘പുറനാന്നൂറ് (Purananooru)’, എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണോ ചിത്രത്തിന്‍റെ പേര്, അതോ സസ്പെന്‍സ് ഉണ്ടോ എന്ന് വരുംദിനങ്ങളില്‍ അറിയാനാകും. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് ‘പുറനാന്നൂറ് ‘. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്‍. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലുള്ളതാകും സിനിമ എന്നാണ് ടൈറ്റില്‍ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.. സൂര്യ കോളേജ് വിദ്യാര്‍ത്ഥി ആയാണ് എത്തുന്നതെന്നാണ് വിവരം. ഇതിനായി സൂര്യ ശരീര ഭാരം കുറച്ചുവെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ സിനിമയില്‍ ഉടനീളം സൂര്യ ഈ ഗെറ്റപ്പില്‍ തന്നെ ആയിരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇദ്ദേഹത്തിന്‍റെ നൂറാമത്തെ ചിത്രം കൂടിയാണിത്. വിജയ് വര്‍മയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. എതര്‍ക്കും തുനിന്തവനാണ് ഒടുവില്‍ പുറത്ത് വന്ന സൂര്യയുടെ ചിത്രം. പാണ്ടിരാജാണ് ചിത്രം സംവിധാനം ചെയ്തത്. ലോകേഷ് കനകരാജ്-കമല്‍ ഹാസന്‍ ചിത്രം വിക്രം, മാധവന്‍ ചിത്രം റോക്കട്രിയിവും എന്നിവയിലും താരം ഗസ്റ്റ് അപ്പിയറന്‍സ് നടത്തിയിരുന്നു. ഒടിടിയില്‍ റിലീസ് ചെയ്ത ഏറെ ശ്രദ്ധിക്കപ്പെട്ട ‘സൂരൈപോട്ര്’ എന്ന ചിത്രത്തിന് ശേഷം സുധയും സൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സൂര്യ 43’ . ‘കങ്കുവ’ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിരുത്തൈ ശിവയാണ് സംവിധാനം. 10 ഭാഷകളില്‍ റിലീസിന് ചെയ്യുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.
Read More : പ്രീണനങ്ങളോട് മുഖം തിരിക്കുന്ന വിനായക രാഷ്ട്രീയം