web analytics

‘അരുവിത്തുറ പള്ളിയിൽ പോകണമെന്നത് നേർച്ചയായിരുന്നു’; വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ പാലാ ബിഷപ്പിനെ സന്ദർശിച്ച് സുരേഷ് ഗോപി

പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മത-സാമുദായിക നേതാക്കന്മാരെ സന്ദർശിക്കാൻ സുരേഷ് ഗോപി എത്തിയത്. ഇന്നലെ രാത്രി അരുവിത്തുറ പള്ളിയിൽ സുരേഷ് ഗോപി എത്തി. അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ച്ചയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. രാവിലെ പാലാ കുരിശു പള്ളിയില്‍ സന്ദര്‍ശനം നടത്തിയശേഷമാണ് സുരേഷ് ഗോപി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.

പള്ളിയില്‍ എത്തിയ സുരേഷ് ഗോപി പള്ളിക്ക് പുറത്തെ നിലവിളക്കില്‍ എണ്ണയൊഴിച്ച ശേഷം തിരുനാളിന്റെ ഭാഗമായി പ്രതിഷ്ഠിച്ചിരുന്ന വലിയച്ഛന്റെ രൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന തന്റെ ജീവിതത്തിന്റെ ഭാഗമാണ്. അരുവിത്തുറ വലിയച്ഛനോടുള്ള വിശ്വാസം അത്രമേല്‍ ദൃഢമാണെന്നും അതുകൊണ്ടാണ് രാത്രി തന്നെ അരുവിത്തുറയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദിനെക്കുറിച്ച് ബിഷപ്പുമായി ചര്‍ച്ച ചെയ്തോയെന്ന ചോദ്യത്തില്‍ നിന്നും സുരേഷ് ഗോപി ഒഴിഞ്ഞുമാറി. സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Read also: വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ എന്തൊക്കെ കയ്യിൽ കരുതണം ? ബൂത്തിലെത്തിയാൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ? നിങ്ങളുടെ സമ്മതിദാനാവകാശം ശരിയായ രീതിയിൽ വിനിയോഗിക്കാൻ അറിയേണ്ട കാര്യങ്ങൾ

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്തനംതിട്ട ∙ മാവേലിക്കര...

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത് സൈന്യം

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത്...

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി പാലക്കാട്: മതിയായ രേഖകളില്ലാതെ...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ പരോള്‍

ടിപി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതിക്ക് അനുവദിച്ചത്‌ 20 ദിവസത്തെ...

Related Articles

Popular Categories

spot_imgspot_img