‘നിങ്ങൾക്ക് കഴിയില്ലെങ്കിൽ പറയൂ, ഞങ്ങളത് നടപ്പാക്കും’; കോസ്റ്റ് ഗാര്‍ഡ് കേസില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

കോസ്റ്റ് ഗാര്‍ഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കണമെന്ന ആവശ്യത്തില്‍ കേന്ദ്രത്തിനു സുപ്രീം കോടതിയുടെ അന്ത്യശാസനം. കേന്ദ്രത്തിന്റെ പുരുഷാധിപത്യ മനോഭാവത്തെ ചോദ്യം ചെയ്ത കോടതി ഇന്ന് നടന്ന വാദത്തിൽ ‘സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും നിങ്ങൾ നടപ്പാക്കിയില്ലെങ്കിൽ ഞങ്ങൾ നടപ്പാക്കുമെന്ന്’ താക്കീതും നല്‍കി. ഇത്തരത്തിലുള്ള വാദങ്ങൾ 2024 കാലഘട്ടത്തിൽ നിലനില്‍ക്കില്ലെന്നും വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ഇല്ലെങ്കിൽ സ്വയമേവ നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയോട് ആവശ്യപ്പെട്ടു.

കോസ്റ്റ് ഗാര്‍ഡിനോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. കേസിൽ മാർച്ച് ഒന്നിന് കോടതി വീണ്ടും വാദം കേൾക്കും. കോസ്റ്റ് ഗാര്‍ഡിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള യോഗ്യരായ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ത്യാഗി എന്ന ഉദ്യോഗസ്ഥയാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല....

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

Other news

വിവാഹ ആഘോഷം അല്പം കടുത്തുപോയി! ആകാശത്തേക്ക് വെടിയുതിർത്തു, സ്ഥാനം മാറി പതിച്ചത് രണ്ടുപേരുടെ ദേഹത്ത്

ഡൽഹി: അതിരുകടന്ന വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി...

നായയുടെ ചങ്ങലയും തല ഭാഗവും മാത്രമേ ബാക്കിയുള്ളൂ…മുക്കത്ത് പുലിയുടെ സാന്നിധ്യമെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് മുക്കം തോട്ടുമുക്കത്ത് വളർത്തുനായയെ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി....

പിടിച്ചുപറി സ്ഥിരം പണി; ഇത്തവണ ഇരയായത് റോഡിലൂടെ നടന്നുപോയ യുവതി; മാലപൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ

കോട്ടയം: യുവതിയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച്‌ കടന്നയാളെ പൊലീസ് പിടികൂടി....

ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം

തിരുവനന്തപുരം: ചിലതരം ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ...

ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങുന്ന ആദ്യ ഭിന്നശേഷിക്കാരൻ; ഹീറോയായി പാരാലിംപിക്‌സ് താരം ജോൺ മക്‌ഫാൾ

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങി പാരാലിംപിക്‌സ് മെഡലിസ്റ്റും, യൂറോപ്യൻ...

സുരക്ഷ ഭീഷണി; ഡല്‍ഹിയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം റോമിലേക്ക് വഴി തിരിച്ചു വിട്ടു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ ബോംബ്...

Related Articles

Popular Categories

spot_imgspot_img