കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

മുൻകൂർ പ്രോസിക്യൂഷൻ അനുമതിയില്ലാതെ കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന എബ്രഹാമിന്റെ വാദത്തെ തുടർന്നാണ് കോടതി സ്റ്റേ അനുവദിച്ചത്.

ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ കഴിഞ്ഞ ദിവസമാണ് കെ.എം. എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ എബ്രഹാം നൽകിയ ഹർജിയിൽ സുപ്രീം കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. സിബിഐ, ജോമോൻ പുത്തൻപുരയ്ക്കൽ, സംസ്ഥാന സർക്കാർ തുടങ്ങിയവർക്കാണ് സുപ്രിം കോടതി നോട്ടീസ് അയച്ചത്.

എന്നാൽ വരുമാനത്തിന്റെ രേഖകൾ ഹാജരാക്കാൻ എന്തുകൊണ്ടാണ് വൈകിയതെന്ന് സുപ്രീംകോടതി ചോദിച്ചു. എന്നാൽ അന്വേഷണ സമയത്ത് വിദേശത്തായിരുന്നുവെന്നാണ് കെ എം എബ്രഹാം കോടതിയിൽ മറുപടി നൽകിയത്. സിബിഐ അന്വേഷണത്തിന് മുൻകൂർ പ്രോസിക്യൂഷൻ അനുമതി അനിവാര്യമാണെന്നും കെ എം എബ്രഹാം പറഞ്ഞു.

ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കെ.എം. എബ്രഹാമിന്റെ അപ്പീൽ പരിഗണിച്ചത്. ഇതിനിടെ, എബ്രഹാമിനെ പിന്തുണച്ച് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു.

മുൻകൂർ പ്രോസിക്യൂഷൻ അനുമതിയില്ലാതെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ പറഞ്ഞു.

പ്രോസിക്യൂഷൻ അനുമതിയില്ലാതെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളിൽ വ്യക്തമാക്കിയിട്ടുള്ളതായി എബ്രഹാമിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ.ബസന്തും അഭിഭാഷകൻ ജി.പ്രകാശും അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

Related Articles

Popular Categories

spot_imgspot_img