web analytics

വായ്പാ പരിധി: കേരളത്തിനായി രക്ഷാപാക്കേജ് അനുവദിക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശം; നാളെ മറുപടി നൽകണം: കേരളത്തിന് ആശ്വാസം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമായി സുപ്രീം കോടതി. കേരളത്തിന് പ്രത്യേക രക്ഷാപാക്കേജ് നിര്‍ദേശിച്ചു. വിശാല മനസോടെ പ്രവര്‍ത്തിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി പത്തു ദിവസത്തിനുള്ളില്‍ ഇളവ് പരിഗണിക്കാൻ നിർദേശം നൽകി. പാക്കേജില്‍ നാളെ വിവരം അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി കേരളത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. 19,531 കോടി ചോദിച്ചപ്പോല്‍ നല്‍കാനാവില്ലെന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്നും കേരളം കോടതിയെ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ച 13,608 കോടി രൂപ റിലീസ് ചെയ്യുന്നതിന്റെ ഘട്ടത്തിലാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വെങ്കിട്ടരാമന്‍ അറിയിച്ചു. കേരളം ചോദിച്ചത് ബെയ്ല്‍ ഔട്ട് ആണെന്നും, ഇത് അനുവദിക്കാനാവില്ലെന്നും, ‘കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിച്ചു കൂടേ’യെന്ന സുപ്രീംകോടതിയുടെ ചോദ്യത്തോടു കേന്ദ്രം പ്രതികരിച്ചു. ഇത് അനുവദിക്കാനാവില്ലന്നും ഏപ്രില്‍ ഒന്നിന് 5000 കോടി അനുവദിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ, പത്തു ദിവസത്തേക്ക് പ്രത്യേക പാക്കേജ് ആയി തുക അനുവദിക്കുന്നതിൽ തീരുമാനമെടുക്കണമെന്നും നാളെ രാവിലെ 10.30 ന് മറുപടി അറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.

Read Also: പൗരത്വ നിയമ ഭേദഗതി: പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് തയ്യാർ; അപേക്ഷിക്കാൻ ഈ രേഖകൾ നിർബന്ധം

 

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം പകർന്ന് ലേലം വിളി

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം...

വിധിക്ക് തൊട്ടുമുൻപ് പ്രതി മുങ്ങി: കരുനാഗപ്പള്ളി പോക്സോ കോടതിയിൽ നാടകീയ രംഗങ്ങൾ

കരുനാഗപ്പള്ളി പോക്സോ കോടതിയിൽ വിധിക്ക് തൊട്ടുമുൻപ് പ്രതി മുങ്ങി കരുനാഗപ്പള്ളി പോക്സോ അതിവേഗ...

കത്തിയമർന്ന് തുണിശേഖരം; കോഴിക്കോട് ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ; രക്ഷയായത് തട്ടുകടയിൽ ചായകുടിക്കാൻ എത്തിയവർ

ജയലക്ഷ്മി ഷോറൂമിലെ തീ നിയന്ത്രണവിധേയമാക്കിയത് മണിക്കൂറുകളുടെ പോരാട്ടത്തിനൊടുവിൽ കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ...

സിനിമാ സെറ്റിലെ തർക്കം പോലീസ് സ്റ്റേഷനിൽ; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

സിനിമാ സെറ്റിലെ തർക്കം പോലീസ് സ്റ്റേഷനിൽ; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ കൊച്ചി:...

Related Articles

Popular Categories

spot_imgspot_img