സപ്ലൈകോയില്‍ ഇന്ന് വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ന് വെളിച്ചെണ്ണ പ്രത്യേക വിലക്കുറവിൽ ലഭിക്കും. കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ആണ് ലഭിക്കുക. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്.
വെളിച്ചെണ്ണ വില അനിയന്ത്രിതമായി ഉയര്‍ന്ന സാഹചര്യത്തില്‍, 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ, സപ്ലൈകോ വില്‍പ്പനശാലകളിലൂടെ 457 രൂപയ്ക്ക് ആണ് നല്‍കിയിരുന്നത്.
ഇതിൽ നിന്ന് 12 രൂപ കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറില്‍ നല്‍കുന്നത്. സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപയ്ക്കും സബ്‌സിഡി ഇതര നിരക്കില്‍ 429 രൂപയ്ക്കും ആണ് ഓഗസ്റ്റ് മുതല്‍ നല്‍കുക.
അതേസമയം സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ ഓഗസ്റ്റ് 25 മുതല്‍ ആരംഭിക്കും. ഉള്‍പ്രദേശങ്ങളിലും സബ്സിഡി സാധനങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഉള്‍പ്രദേശങ്ങളില്‍ വരെ എത്തിക്കാനായാണ് സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ ഇത്തവണ ഒരുക്കിയിട്ടുള്ളത്.
ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ നാലുവരെ വിവിധ നിയോജകമണ്ഡലങ്ങളിലൂടെ ഈ ഓണച്ചന്തകള്‍ സഞ്ചരിക്കും.
ഓഗസ്റ്റ് 25ന് നെടുമങ്ങാട് മണ്ഡലത്തിലെ പരിയാരം, ചുടുകാട്ടിന്‍ മുകള്‍ പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള, ആര്യന്‍കോട്, നെയ്യാര്‍ ഡാം, ആറ്റിങ്ങല്‍ മണ്ഡലത്തിലെ കടുവ പള്ളി, മണമ്പൂര്‍ നാലുമുക്ക് എന്നിവിടങ്ങളില്‍ ഓണച്ചന്ത എത്തും.
രണ്ടുകൂട്ടം പായസവും കൂട്ടിയുണ്ണാം; ഓണസദ്യ ഒരുക്കാൻ കുടുംബശ്രീയും
തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തിന് സദ്യ വിളമ്പാനൊരുങ്ങി കുടുംബശ്രീ. സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുക.
വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീ വനിതകള്‍ ഓണ സദ്യ ഒരുക്കുന്നത്.
ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്.
വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതല്‍ 300 രൂപ വരെയാണ് ഒരു സാദയുടെ നിരക്ക്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭ്യമാക്കുക.
ഓരോ ജില്ലയിലെയും ബന്ധപ്പെട്ട സിഡിഎസുകളില്‍ ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി സദ്യ ഓര്‍ഡര്‍ ചെയ്യാം.
കൂടാതെ ബുക്ക് ചെയ്യാനായി കോള്‍ സെന്ററുകളും, പ്രത്യേകം ഫോൺ നമ്പറുകളും ക്രമീകരിച്ചിട്ടുണ്ട്.
Summary: Supplyco supermarkets are offering coconut oil at a special discounted price of ₹445 per liter today. The one-day offer provides relief for consumers amid rising prices.









