News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

സൂപ്പര്‍ടേസ്റ്റി പനീര്‍ മസാല ഇനി വീട്ടിലും

സൂപ്പര്‍ടേസ്റ്റി പനീര്‍ മസാല ഇനി വീട്ടിലും
October 20, 2023

 

ശുദ്ധമായ ഭക്ഷ്യാഹാരമാണ് പനീര്‍. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് പനീര്‍ പ്രോട്ടീനുകളുടെ കലവറയും. പനീര്‍ നമുക്ക് വീടുകളിലും ഉണ്ടാക്കി എടുക്കാം. പാലിനെ പിരിച്ചെടുത്തു അതിന്റെ മുകളിലായി എന്തെങ്കിലും ഭാരമുള്ള വസ്തുക്കള്‍ വെച്ച് അതിലെ ജലാംശം മുഴുവനായി നീക്കം ചെയ്താണ് പനീര്‍ ഉണ്ടാക്കുന്നത്. മലേഷ്യന്‍ ഭക്ഷണമായ ടോഫുവിനോട് ഏറെ സാമ്യമുള്ള ഒന്നാണിത്.

ടോഫുവിനേക്കാള്‍ കട്ടിയുള്ളതാണ് പനീര്‍. പനീര്‍ ദക്ഷിണേന്ത്യന്‍ ഐറ്റം ആണ്. പനീര്‍ ഫ്രൈ, പനീര്‍ ബുര്‍ജ്, പനീര്‍ ടിക്ക, പനീര്‍ കറി അങ്ങനെ ഒരുപാട് തരത്തില്‍ നമ്മള്‍ പനീറിനെ ഉപയോഗപ്പെടുത്താറുണ്ട്. റെസ്റ്റാറന്റുകളില്‍ വളരെ പ്രശസ്തമായ ഒരു വെജ് വിഭവമാണ് പനീര്‍ ബട്ടര്‍ മസാല. വീടുകളില്‍ എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം.

 

ആവശ്യമുള്ള സാധനങ്ങള്‍

പനീര്‍-200 ഗ്രാം

ഉള്ളി-രണ്ടെണ്ണം

തക്കാളി-രണ്ടെണ്ണം

കാപ്‌സിക്കം-ഒരണ്ണം

ഇഞ്ചി-ഒരുകഷണം

വെളുത്തുള്ളി-രണ്ട് അല്ലി

ഫ്രഷ് ക്രീം-ഒന്നരടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി-അരടീസ്പൂണ്‍

കാശ്മീരി മുളകുപൊടി-ഒന്നരടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി-അരടീസ്പൂണ്‍

ഗരംമസാലപ്പൊടി-ഒരുടീസ്പൂണ്‍

ജീരകപ്പൊടി-അരടീസ്പൂണ്‍

ബട്ടര്‍-ഒരു ടേബിള്‍സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

എണ്ണ-രണ്ട് ടേബിള്‍ സ്പൂണ്‍

കുരുമുളകുപൊടി-ഒരു ടീസ്പൂണ്‍

അണ്ടിപ്പരിപ്പ്- അഞ്ചാറെണ്ണം

കസ്തൂരി മേത്തി-ഒരു ടീസ്പൂണ്‍

മല്ലിയില അരിഞ്ഞത്- ഒരു ടേബിള്‍ സ്പൂണ്‍

പഞ്ചസാര-ഒരു നുള്ള്

 

പാകം ചെയ്യുന്ന വിധം

പനീറിലേക്ക് കുറച്ചു മഞ്ഞള്‍ പൊടിയും മുളക് പൊടിയും ഉപ്പും ഇട്ടു തേച്ചു പിടിപ്പിച്ച് എണ്ണയില്‍ ഒന്ന് വറുത്തെടുക്കുക. അതേ എണ്ണയില്‍ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി വഴറ്റി എടുത്ത് അതിലേക്ക് തക്കാളിയുടെ പ്യൂരീ ചേര്‍ത്ത് കൊടുത്തു അതിലേക്ക് പൊടികള്‍ എല്ലാം ഇട്ടു കൊടുക്കുക. ചൂടാറിയ ശേഷം നന്നായൊന്നു അരച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് ബട്ടര്‍ ഇട്ടു ഏലക്കായയും ഗ്രാമ്പൂവും പട്ടയിലയും ചേര്‍ത്ത് കൊടുത്തു അതിലേക് ഉള്ളിയുടെ പകുതി ചതുരത്തില്‍ അരിഞ്ഞതും കാപ്‌സികം അരിഞ്ഞതും ഇട്ട് വഴറ്റി അതിലേക്ക് അരച്ച അരപ്പ് ഒഴിച്ചു കൊടുക്കുക.

വെള്ളത്തിലിട്ട് വെച്ച കശുവണ്ടി അരച്ചതും ചേര്‍ത്ത് നന്നായൊന്ന് വഴറ്റി മല്ലിയിലയും കസൂരിമേതീയും ഇട്ട് അതിലേക്ക് വറുത്ത് വെച്ച പനീര്‍ ഇട്ട് ആവശ്യത്തിന് ഉപ്പും ഒരു നുള്ളു പഞ്ചസാരയും ഇട്ടു അടച്ചു വെച്ച് 7,8 മിനിറ്റ് വേവിച്ചെടുക്കുക. അതിലേക്ക് ഫ്രഷ് ക്രീം കൂടെ ചേര്‍ത്താല്‍ പനീര്‍ ബട്ടര്‍ മസാല റെഡി.

 

 

 

Also Read: കക്ക പക്കാ സൂപ്പര്‍

Related Articles
News4media
  • Food
  • India
  • News
  • Top News

‘ഭാരത് അരി’ വീണ്ടും വിപണിയിലെത്തുന്നു ; അഞ്ച് രൂപ കൂടി

News4media
  • Food
  • International
  • News
  • Top News

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

News4media
  • Food
  • Health
  • Top News

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]