ഓണം പൊടിപൊടിക്കാന്‍ സൂപ്പര്‍ഹിറ്റ് ഒടിടി റിലീസുകള്‍

ണക്കാലം ആഘോഷമാക്കാന്‍ ഹൈറിച്ച് ഗ്രൂപ്പിന്റെ ഹൈറിച്ച് ഒടിടി. മധുര മനോഹര മോഹം, മൈക്കിള്‍ കോഫ് ഹൗസ്, നീരജ, വേദ, ഞാനും പിന്നൊരു ഞാനും, വിവാഹ ആവാഹനം, ഉരു തുടങ്ങി ഏഴോളം സിനിമകളാണ് ഹൈറിച്ചില്‍ സ്ട്രീം ചെയ്യുന്നത്. സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുര മനോഹര മോഹം ഓഗസ്റ്റ് 22 മുതല്‍ സ്ട്രീമിങ് ആരംഭിച്ചു

 

മധുര മനോഹര മോഹം

മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘മധുര മനോഹര മോഹം’. ജൂണ്‍ 16-ന് തിയേറ്ററുകളിലെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. വിജയ രാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓഗസ്റ്റ് 22 ന് ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

 

മൈക്കിള്‍സ് കോഫ് ഹൗസ്
ലിസ്സോ ജോസിന്റെ രചനയില്‍ അനില്‍ ഫിലിപ്പിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് മൈക്കിള്‍സ് കോഫ് ഹൗസ്. മാര്‍ഗരറ്റ് ആന്റണി, റോണി ഡേവിഡ്, സ്ഫടികം ജോര്‍ജ്ജ്, രഞ്ജി പണിക്കര്‍ കോട്ടം പണിക്കര്‍, ജിന്‍സ് ഭാസ്‌കര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ആഗസ്റ്റ് 25 ന് സ്ട്രീം ചെയ്യും.

 

നീരജ
രാജേഷ് കെ. രാമന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് നീരജ. ശ്രുതി രാമചന്ദ്രന്‍, ഗുരു സോമസുന്ദരം, ഗോവിന്ദ് പത്മസൂര്യ, ജിനു ജോസഫ്, ശ്രിന്ദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2018ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ നാതിചരാമിയുടെ റീമേക്കാണ് ഈ ചിത്രം. ഇത് നിര്‍മ്മിച്ചത് ശ്രീമതി. സൂരജ് പ്രൊഡക്ഷന്റെ ബാനറില്‍ ഉമയും എം.രമേഷ് റെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ജൂണ്‍ 2 ല്‍ റിലീസ് ചെയ്ത ചിത്രം
ആഗസ്റ്റ് 28 ന് സ്ട്രീമിങ് ആരംഭിക്കും.

 

ലവ്ഫുള്ളി യുവേര്‍സ് വേദ
പ്രണയവും ക്യാമ്പസ് രാഷ്ട്രീയവും പരിസ്ഥിതി പ്രശ്‌നങ്ങളുമൊക്കെ പ്രധാന പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് ‘ലവ്ഫുള്ളി യുവേര്‍സ് വേദ’. കേരള വര്‍മ കോളേജിലെ സഖാവ് ലാലപ്പന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കിയ ചിത്രം മാര്‍ച്ച് 3 നാണ് റിലീസ് ചെയ്തത്. സഖാവ് ലാലപ്പനായി വേഷമിട്ടിരിക്കുന്നത് വെങ്കിടേഷ് ആണ്. രജിഷ വിജയനാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ വേദയായി എത്തിയത്. ആര്‍ 2 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ കല്ലായിലും റുവിന്‍ വിശ്വവും ചേര്‍ന്നാണ് നിര്‍മിച്ചത്. നവാഗതനായ പ്രഗേഷ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ബാബു വൈലത്തൂരാണ്.

 

ഞാനും പിന്നൊരു ഞാനും
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജസേനന്‍ വീണ്ടും സംവിധായകന്റെ കുപ്പായം അണിഞ്ഞ ചിത്രമാണ് ‘ഞാനും പിന്നൊരു ഞാനും’. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം തുളസീധര കൈമള്‍ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനന്‍ തന്നെയാണ് വേഷമിട്ടത്. ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു, മീര നായര്‍, ആരതി നായര്‍ എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആഗസ്റ്റ് 30 ന് ചിത്രം സ്ട്രീം ചെയ്യും.

 

വിവാഹ ആവാഹനം

നിരഞ്ജ് മണിയന്‍പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വിവാഹ ആവാഹനം’.ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമായൊരുക്കിയ ചിത്രത്തില്‍ പുതുമുഖ താരം നിതാരയാണ് നായികയായെത്തിയത്.

അജു വര്‍ഗീസ്, പ്രശാന്ത് അലക്സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സെപ്തംബര്‍ 2 നാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

 

ഉരു
ഗള്‍ഫില്‍നിന്ന് തിരിച്ചു വരുന്ന മലയാളിയുടെയും അറബികളുമായി മലയാളികള്‍ക്കുള്ള ബന്ധത്തിന്റെയും മനുഷ്യ നന്മയുടെയും കഥ പറയുന്ന ചിത്രമാണ് ഉരു. അന്തരിച്ച നടന്‍ മാമുക്കോയ തന്റെ അഭിനയ ജീവിതത്തിലെ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണിത്. കെ.യു മനോജ് , മഞ്ജു പത്രോസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മാണവും ഇ എം അഷ്‌റഫ് സംവിധാനവും നിര്‍വ്വഹിച്ച ഉരു സെപ്തംബര്‍ 4 ന് സ്ട്രീം ചെയ്യും.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

പേര് ശ്രുതി, ജോലി ബ്രിട്ടനിൽ; യുവതിയായി അഭിനയിച്ച് മുജീബ് റഹ്മാൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!

മലപ്പുറം: യുവതിയെന്ന പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ മധ്യവയസ്കൻ...

ആത്മഹത്യക്ക് ശ്രമിച്ചതല്ല,മരുന്നിന്റെ അളവു കൂടിപ്പോയതാണ്; വാർത്തകൾ തെറ്റെന്ന് കൽപന രാഘവേന്ദർ

കൊച്ചി; താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ തെറ്റെന്ന് ഗായിക കൽപന രാഘവേന്ദർ....

ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍; റെയിൽവെയുടെ അറിയിപ്പ് ഇങ്ങനെ

തൃശൂര്‍: ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ...

കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണു; രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി...

12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു

വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു...

പിണറായി വിജയൻ -നിർമ്മലാ സീതാരാമൻ കൂടിക്കാഴ്ച ഇന്ന്; ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോ?

ഡൽഹി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!