സണ്ണി എന്നും സൂപ്പറാ സാറേ…

ഴമയെ സ്‌നേഹിക്കുന്നവരാണ് വാഹനപ്രേമികള്‍. ഒരുകാലത്ത് നിരത്തുകളില്‍ ചീറിപ്പാഞ്ഞ വാഹനങ്ങളെ മോഹവില കൊടുത്ത് സ്വന്തമാക്കിയര്‍ നിരവധിയാണ്. അതുകൊണ്ടാകാം 1990കളില്‍ തരംഗമായ ടു സ്‌ട്രോക് സ്‌കൂട്ടറായ സണ്ണിയെ ബജാജ് വീണ്ടും കളത്തിലിറക്കുന്നത്. പുണെയില്‍ സണ്ണിയുടെ വൈദ്യുത സ്‌കൂട്ടര്‍ ടെസ്റ്റിങ് നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു

സച്ചിന്‍ മോഡലായെത്തിയ സണ്ണിയുടെ പരസ്യം വാഹനപ്രേമികള്‍ മറക്കാനിടയില്ല. 60 സിസിയില്‍ ചെറു സ്‌കൂട്ടര്‍ വിഭാഗത്തിലായിരുന്നു സണ്ണിയുടെ അരങ്ങേറ്റം. രൂപത്തിലും പ്രകടനത്തിലും പഴയ സണ്ണിയുടെ വഴിയില്‍ തന്നെയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമെന്നാണ് സൂചന.

വട്ടത്തിലുള്ള ഹൈഡ്ലാംപും, വീതിയേറിയ മുന്‍ഭാഗവും മെലിഞ്ഞ ഫ്ളോര്‍ബോര്‍ഡും ചതുരാകൃതിയിലുള്ള പിന്‍ലാംപുകളുമെല്ലാം പുതിയ വൈദ്യുത സ്‌കൂട്ടറിലുമുണ്ട്. വാഹനം ഓടിക്കുന്നയാള്‍ കാലുവെക്കുന്ന ഭാഗത്തായാണ് പഴയ സണ്ണിയുടെ സ്പെയര്‍ വീല്‍ നല്‍കിയിരുന്നത്. ഈ സ്ഥാനത്ത് പുതിയ സണ്ണിയില്‍ ബാറ്ററിയാണ് വെച്ചിരിക്കുന്നത്. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനമായതിനാല്‍ തന്നെ വിപണിയിലിറങ്ങുന്ന മോഡലില്‍ മാറ്റങ്ങള്‍ വന്നേക്കാം.

നിലവില്‍ ബജാജ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ഏക വൈദ്യുത സ്‌കൂട്ടര്‍ ചേതക്കാണ്. ഇത് പ്രീമിയം സ്‌കൂട്ടറുകളുടെ പരിധിയില്‍ വരുന്നതാണ്. ഒരു ലക്ഷം രൂപയില്‍ കുറവു വിലയുള്ള വൈദ്യുത സ്‌കൂട്ടര്‍ എന്ന നിലയിലാവും ബജാജ് സണ്ണിയുടെ വൈദ്യുത രൂപത്തെ അവതരിപ്പിക്കുക. ബജാജ് ചേതക്കിനെ അപേക്ഷിച്ച് വ്യത്യസ്തമായ പ്ലാറ്റ്ഫോമിലാണ് സണ്ണിയെ നിര്‍മിക്കുക.

ഡെക്സ് ജിആര്‍ നിര്‍മിക്കുന്ന യുളു പ്ലാറ്റ്ഫോം തന്നെയാവും സണ്ണിയിലും ഉപയോഗിക്കുക. നിലവില്‍ യുളു പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് പരമാവധി മണിക്കൂറില്‍ 25 കിലോമീറ്ററാണ് വേഗത. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍ സണ്ണി പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ വരെ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതുകൊണ്ട് പ്ലാറ്റ്ഫോം യുളു ആയാല്‍പോലും വേഗതയില്‍ കുറവു വരാനിടയില്ല. ബാറ്ററി ഊരിയെടുക്കാവുന്ന ബജാജിന്റെ ആദ്യത്തെ വൈദ്യുത സ്‌കൂട്ടറാവാനുള്ള സാധ്യതയും സണ്ണിയുടെ കാര്യത്തിലുണ്ട്.

Also Read:മറ്റ് വാഹനക്കമ്പനികള്‍ക്ക് ഭീഷണി: ഹ്യുണ്ടായ്‌യുടെ എയര്‍ബാഗുകളുടെ എണ്ണമറിഞ്ഞ് വാഹനപ്രേമികള്‍

spot_imgspot_img
spot_imgspot_img

Latest news

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

Other news

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

ലൗ ജിഹാദ് പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ല

കോട്ടയം: ലൗ ജിഹാദ് പരാമർശത്തിൽ പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പി...

പാൻ്റിൻ്റെ പോക്കറ്റിൽ എംഡിഎംഎയും കഞ്ചാവും; യുവാവ് പിടിയിൽ

സുല്‍ത്താന്‍ബത്തേരി: കാറില്‍ എംഡിഎംഎയും കഞ്ചാവും കടത്തുന്നതിനിടെ പത്തനംതിട്ട സ്വദേശി പൊലീസ് പിടിയിൽ. മുല്ലശ്ശേരി...

ഹോളി ആഘോഷത്തിന് കഞ്ചാവ് കലർത്തിയ ഭക്ഷ്യവസ്തുക്കൾ; ഒടുവിൽ പിടി വീണു

ഹൈദരാബാദ്: ഹോളി ആഘോഷത്തിനിടെ കഞ്ചാവ് കലർത്തിയ കുൽഫിയും, ബർഫിയും വില്പന നടത്തിയ...

സ്കോട്ട്ലൻഡിൽ മലയാളി വിദ്യാർത്ഥി മരിച്ചനിലയിൽ…! വിടവാങ്ങിയത് തൃശ്ശൂർ സ്വദേശി

മലയാളി വിദ്യാർത്ഥി സ്കോട്ട്ലൻഡിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ. തൃശ്ശൂർ സ്വദേശി ഏബലിനെയാണ്...

മാരക രാസലഹരി കൈവശം വെച്ചു; യുവതിയടക്കം മൂന്നുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!