web analytics

കേരളത്തിലെത്തിയ സുനിത വില്യംസിന് സമ്മാനമായി കിട്ടിയത് കൈവള്ളയിലൊതുങ്ങുന്ന നായ്ക്കുട്ടി

കേരളത്തിലെത്തിയ സുനിത വില്യംസിന് സമ്മാനമായി കിട്ടിയത് കൈവള്ളയിലൊതുങ്ങുന്ന നായ്ക്കുട്ടി

കോഴിക്കോട്: കേരള ലിറ്റററി ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച എസ്‌ടെം ടോക് പ്രഭാഷണത്തിനെത്തിയ ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന് യുണീക് വേൾഡ് റോബോട്ടിക്സ് (UWR) അപൂർവ സമ്മാനം നൽകി. 

സുനിതയുടെ പ്രിയപ്പെട്ട നായയുടെ പേരായ ‘ഗോർബി’ എന്ന് പേര് നൽകിയ കൈവള്ളയിലൊതുങ്ങുന്ന റോബോട്ട് നായ്ക്കുട്ടിയായിരുന്നു സമ്മാനം.

ഗോർബിയുടെ തലയിൽ തലോടുമ്പോൾ സ്നേഹപൂർവമായ കുര കേൾക്കാവുന്ന വിധത്തിൽ നിർമിച്ചിരിക്കുന്ന ഈ റോബോട്ട് രണ്ട് ദിവസത്തിനുള്ളിലാണ് തയ്യാറാക്കിയതെന്ന് യു‍ഡബ്ല്യുആർ സ്ഥാപകൻ ബൻസൻ തോമസ് ജോർജ് പറഞ്ഞു. 

റോബോട്ടിക് മേഖലയിലെ നിർമിത ബുദ്ധി സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ച് വേദിയിൽ സംസാരിച്ച ശേഷം തന്നെയായിരുന്നു ഈ സർപ്രൈസ് സമ്മാനം. കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയുടെ സൃഷ്ടിപരമായ വളർച്ചയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമാണ് യുണീക് വേൾഡ് റോബോട്ടിക്സ്. എസ്‌ടെം വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾക്ക് നൂതന പരിശീലനം നൽകുകയാണ് ലക്ഷ്യമെന്ന് സുനിത വില്യംസ് വ്യക്തമാക്കി.

 അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 500 എസ്‌ടെം ലാബുകൾ സ്ഥാപിച്ച് പത്ത് ലക്ഷം വിദ്യാർഥികൾക്ക് പരിശീലനം നൽകുമെന്ന് ബൻസൻ തോമസ് അറിയിച്ചു.

ഇതിനോടൊപ്പം ‘എഫ്ഐആർഎസ്‌ടി’ (FIRST) എന്ന അന്താരാഷ്ട്ര കമ്മ്യൂണിറ്റിയുടെ ചാപ്റ്ററിന് സുനിത വില്യംസ് തുടക്കം കുറിച്ചു. കൊച്ചിയിലും ബംഗളുരുവിലും 5,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ അത്യാധുനിക റോബോട്ടിക്സ് പരിശീലന കേന്ദ്രങ്ങളും ആരംഭിച്ചു. 

വേൾഡ് റോബോട്ടിക് ഒളിമ്പ്യാഡിൽ ദേശീയ തലത്തിൽ വിജയിച്ച എട്ടുവയസുകാരൻ ഗുരാൻഷ് ചടങ്ങിൽ വികസിപ്പിച്ച മൂൺ റോവർ പ്രൊജക്ടും പ്രദർശിപ്പിച്ചു.

English Summary

Renowned astronaut Sunita Williams was presented with a unique robotic puppy named ‘Gorby’ by Unique World Robotics during the Kerala Literature Festival in Kozhikode.

sunita-williams-robotic-puppy-gorby-unique-world-robotics

Sunita Williams, Robotics, STEM Education, Kerala Literature Festival, Startup Kerala, Unique World Robotics, Artificial Intelligence, FIRST Community, Space Science

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു

റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദുരന്തം; ലൗഡ്‌സ്പീക്കർ തലയിൽ വീണ് മൂന്നുവയസുകാരി മരിച്ചു മുംബൈ: മുംബൈയിലെ...

35 വർഷത്തെ സേവനത്തിന് വിരാമം; എയർ ഇന്ത്യ എയർഹോസ്റ്റസിന്റെ വിടവാങ്ങൽ അനൗൺസ്മെന്റ് വൈറൽ

35 വർഷത്തെ സേവനത്തിന് വിരാമം; എയർ ഇന്ത്യ എയർഹോസ്റ്റസിന്റെ വിടവാങ്ങൽ അനൗൺസ്മെന്റ്...

ഇനി എംസി റോഡിലും ടോൾ വരുമോ? നാലുവരി പാതയാക്കാൻ കിഫ്ബി വഴി ₹5,217 കോടി

ഇനി എംസി റോഡിലും ടോൾ വരുമോ? നാലുവരി പാതയാക്കാൻ കിഫ്ബി വഴി...

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല

നടുറോഡിൽ പായ വിരിച്ച് നിസ്‌കാരം നടത്തി യുവതി; അതൊരു സാധാരണ നിസ്കാരമായിരുന്നില്ല പാലക്കാട്:...

വിഗ്രഹത്തിലെ സ്വർണമാല കവർന്നു; പകരം മുക്കുപണ്ടം ചാർത്തി, പൂജാരി പിടിയിൽ

വിഗ്രഹത്തിലെ സ്വർണമാല കവർന്നു; പകരം മുക്കുപണ്ടം ചാർത്തി, പൂജാരി പിടിയിൽ അമ്പലപ്പുഴ: അമ്പലപ്പുഴ...

സൈറൺ മുഴക്കിയിട്ടും ടോൾ തുറന്നില്ല; കുമ്പളയിൽ രോഗിയുമായി പോയ ആംബുലൻസ് 10 മിനിറ്റ് കുടുങ്ങി

സൈറൺ മുഴക്കിയിട്ടും ടോൾ തുറന്നില്ല; കുമ്പളയിൽ രോഗിയുമായി പോയ ആംബുലൻസ് 10...

Related Articles

Popular Categories

spot_imgspot_img