തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. തമിഴ്‌നാട് സേലം സ്വദേശിയാണ് ഒന്നാം സമ്മാനമായ പത്തു കോടി നേടിയത്. ധനലക്ഷ്മി എന്ന പേരില്‍ 180 ലോട്ടറി എടുത്ത സബ് ഏജന്റ് പാലക്കാട്ടെത്തിയെങ്കിലും പേര് രഹസ്യമാക്കി വെക്കണമെന്നാണ് ലോട്ടറി ഏജന്‍സിയോട് അഭ്യര്‍ഥിച്ചിട്ടുള്ളത്.
തമിഴ്‌നാട് സ്വദേശിയായ സബ് ഏജന്റ് ലോട്ടറിയുടെ പകര്‍പ്പ് കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍സിക്ക് കൈമാറി. അടുത്ത ദിവസം ഭാഗ്യശാലി ലോട്ടറി ആസ്ഥാനത്ത് എത്തി ടിക്കറ്റ് കൈമാറും എന്നാണ് വിവരം.
ഭാഗ്യശാലി ഇതര സംസ്ഥാനത്തെ ആളായതിനാൽ ടിക്കറ്റ് ലോട്ടറി ആസ്ഥാനത്ത് തന്നെ സമര്‍പ്പിക്കണം. ഒന്നാം സമ്മാനമായ പത്തുകോടി രൂപ SG 513715 എന്ന ടിക്കറ്റിനായിരുന്നു ലഭിച്ചത്.
പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി ആണ് ടിക്കറ്റ് വിറ്റത്. ആകെ 1.30 ലക്ഷം ബമ്പര്‍ ടിക്കറ്റുകളാണ് കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഇത്തവണ വിറ്റഴിച്ചത്.