സ്റ്റൈൽ മന്നൻ, മോഹവില, ഒപ്പം ഉഗ്രൻ സേഫ്റ്റിയും; 16.89 ലക്ഷത്തിന് പുത്തൻ 7-സീറ്റർ എസ്‌യുവിയുമായി മഹീന്ദ്ര

ആദ്യകാഴ്ചയിൽത്തന്നെ ആരുടേയും മനം കവരും. ഒരെണ്ണം എന്തായാലും വാങ്ങണം എന്നു തോന്നിപ്പിക്കുന്ന വടിവൊത്ത വാഹനം. മുന്നഴകും പിന്നഴകും കണ്ടാൽ കണ്ണെടുക്കില്ല. അകത്തേക്ക് കയറിയാൽ അന്തംവിടും. അത്രക്ക് പ്രീമിയം ലുക്കാണ്. പറഞ്ഞു വരുന്നത് A5 സെലക്‌ട് എന്നു പേരിട്ടിരിക്കുന്ന മഹീന്ദ്ര XUV700-യുടെ പുതിയ മോഡലിനെ പറ്റിയാണ്. കാഴ്ചയിൽ മാത്രമല്ല കരുത്തിലും കേമനാണ് പുതിയ മോഡൽ. അത്യുഗ്രൻ സേഫ്റ്റിയാണ് ഒരുക്കിയിരിക്കുന്നത്. താങ്ങാനാവുന്ന വിലയും. കിടിലോൽകിടിലൻ ഫീച്ചറുകളുമായി എത്തുന്ന പുത്തൻ മോഡൽ വാങ്ങാൻ ആളുകൾ  ഇരച്ചെത്തുമെന്നുറപ്പാണ്.

 

മാനുവൽ വേണ്ടവർക്ക് മാനുവൽ,  ഓട്ടോമാറ്റിക് വേണ്ടവർക്ക് ഓട്ടോമാറ്റിക്. ഡീസൽ വേണ്ടവർക്ക് ഡീസൽ, പെട്രോൾ വേണ്ടവർക്ക് അതും. അങ്ങനെ വാഹനപ്രേമികൾക്ക് എന്തുകൊണ്ടും ഉതകുന്ന തരത്തിലുള്ള നിർമാണം. മാനുവൽ പതിപ്പിനേക്കാൾ 1.60 ലക്ഷം രൂപ മാത്രം അധികം നൽകിയാൽ ഓട്ടോമാറ്റിക് ലഭിക്കും.

XUV700 AX5 സെലക്ട് വേരിയൻ്റിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സൗണ്ട് സ്റ്റേജിംഗ് ഉള്ള ആറ് സ്പീക്കറുകൾ, ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനിൽ ആൻഡ്രിനോക്സ് സിസ്റ്റം, ആമസോൺ അലക്‌സ ബിൽറ്റ് ഇൻ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM, എൽഇഡി ഡിആർഎല്ലുകൾ, ഫുൾ സൈസ് വീൽ കവർ തുടങ്ങി ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട്.

ഏറ്റവും വലിയ ഹൈലൈറ്റ് മറ്റൊന്നാണ്. സ്കൈറൂഫ് എന്ന്  വിളിക്കുന്ന ഡ്യുവൽ പാനൽ പനോരമിക് സൺറൂഫ്. അതി മനോഹരമായ ഈ ഫീച്ചർ ഒരുക്കിയിട്ടും മറ്റ് എതിരാളികളെ അപേക്ഷിച്ച് വില നന്നേ കുറവാണെന്നതാണ് മറ്റൊരു ആകർഷണം.

എഞ്ചിൻ, പെർഫോമൻസ് പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. കരുത്തനാണ്. തോൽപ്പിക്കുക അസാധ്യം.  പെട്രോൾ പതിപ്പിൽ 197 bhp പവറിൽ 380 Nm torque നൽകുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.  2.2 ലിറ്റർ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്ത പവർ ഔട്ട്‌പുട്ടുകളിലാണ് ഒരുക്കിയിരിക്കുന്നത്. ബേസ് മോഡലുകളിൽ 153 bhp കരുത്തിൽ 360 Nm torque ഉത്പാദിപ്പിക്കുമ്പോൾ 182 bhp പവറിൽ 450 Nm torque ആണ് വികസിപ്പിക്കുന്നത്.6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് രണ്ട് എഞ്ചിനിലും തെരഞ്ഞെടുക്കാനാവുന്നത്.

AX5 സെലക്‌ട് വേരിയന്റ്  ലക്ഷ്യമിടുന്നത് ടോപ്പ് എൻഡ് ഫീച്ചറുകളിൽ ചിലത് മാത്രം കൊതിക്കുന്ന ടോപ്പ് വേരിയന്റ് വാങ്ങാൻ ബജറ്റ് ഇല്ലാത്ത ആളുകളെയാണ്. 7 സീറ്റർ എസ്‌യുവി സെഗ്മെന്റിലെ പ്രധാന എതിരാളികളുമായി എങ്ങനെ താരതമ്യം ചെയ്‌താലും XUV700 A5 സെലക്‌ട് ഒരുപടി മുന്നിലായിരിക്കും.
A5 സെലക്‌ട് എന്നു പേരിട്ടിരിക്കുന്ന മഹീന്ദ്ര XUV700-യുടെ ഈ വേരിയന്റിന് 16.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. AX5 സെവൻ സീറ്റർ ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ്  നിർമ്മാണം.

 

താങ്ങാനാവുന്ന വിലയിൽ പുതിയ വേരിയന്റ് എത്തിയതോടെ  ബുക്കിംഗുകളുടെ എണ്ണം ഉയരുമെന്ന് ഉറപ്പായി.  2030-ഓടെ 16 പുതിയ എസ്‌യുവികൾ പുറത്തിറക്കാനുള്ള പദ്ധതിയുമായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മുമ്പോട്ടു പോവുന്നത്. ഇതിൽ 7 ഇൻ്റണൽ കംബഷൻ എഞ്ചിൻ മോഡലുകൾ, 7 ഇവികൾ, 3 ഫെയ്‌സ്‌ലിഫ്റ്റുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.

 

 

Read Also:മദ്യോപയോഗം കൂടിയാൽ വിശപ്പ് കുറയും, കാൻസർ സാധ്യത കൂടും; മദ്യപാനികൾക്ക് മുന്നറിയിപ്പ് നൽകി ഐസിഎംആർ

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

സ്വകാര്യ ബസിൽ നിരോധിത ലഹരി വിൽപ്പന, അതും സ്കൂൾ കുട്ടികൾക്ക്; ഒടുവിൽ പിടി വീണു

ചേർത്തല: ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന സ്വകാര്യ...

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം; പിന്നാലെ ലോറി കത്തിനശിച്ചു

ചാലക്കുടി: ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരൻ മരിച്ചു. ചാലക്കുടി പോട്ടയിലാണ് അപകടമുണ്ടായത്. പോട്ട...

ഈ കണ്ണനിഷ്ടം കഞ്ചാവ്; പിടിയിലായത് ഒരു കിലോ സാധനവുമായി

ഹരിപ്പാട്: ഹരിപ്പാട് കുമാരകോടി പാലത്തിന് പടിഞ്ഞാറ് വശത്ത് നിന്ന് ഒരു കിലോ...

ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ...

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!