ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ 20 അടി ഉയരത്തില്‍ നിന്നു വീണ സ്റ്റണ്ട് മാന്‍ മരിച്ചു. കാര്‍ത്തിയുടെ സര്‍ദാര്‍-2 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. ആക്ഷന്‍ സീന്‍ ഷൂട്ടു ചെയ്യുന്നതിനിടെയാണ് 20 അടി ഉയരത്തില്‍ നിന്നും വീണ സ്റ്റണ്ട് മാന്‍ ഏഴുമലെ മരിച്ചത്.(stuntman ezhumalai died during the shooting of sardar 2)
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഏഴുമലൈയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കുമൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അപകടത്തെക്കുറിച്ച് ചെന്നൈ പൊലീസിനെ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അപകടത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. പി എസ് മിത്രനാണ് സര്‍ദാര്‍-2 വിന്റെ സംവിധായകന്‍. ജൂലൈ 15ന് ചെന്നൈ സാലിഗ്രാമിലെ പ്രസാദ് സ്റ്റുഡിയോയിലാണ് ‘സര്‍ദാര്‍ 2’ന്റെ ചിത്രീകരണം ആരംഭിച്ചത്.
Read Also: തലസ്ഥാനത്ത് പടക്ക വില്‍പ്പനശാലയിൽ തീപിടുത്തം; ഉടമയ്ക്ക് ഗുരുതരപരിക്ക്