കോട്ടയം: കോട്ടയത്ത് എംഎൽടി വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ എസ്എംഇ കോളേജിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം.Students and parents protest at SME College over Kottayam MLT student’s suicide.
വിദ്യാർഥി ജീവനൊടുക്കിയതിന്റെ കാരണം അധ്യാപകരുടെ പീഡനം ആണെന്നാരോപിച്ചാണ് പ്രതിഷേധം. ഉത്തരവാദികളായ അധ്യാപകർക്കെതിരേ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.
രണ്ടാഴ്ച മുമ്പാണ് ഒന്നാം വർഷ എം.എൽ.ടി വിദ്യാർഥി അജാസ് ഖാൻ പുഴയിൽ ചാടി ജീവനൊടുക്കിയത്. ഇൻ്റേണൽ പരീക്ഷയിൽ തോറ്റതിനു പിന്നാലെയാണ് അജാസ് ആത്മഹത്യ ചെയ്തത്.
ഇത് അധ്യാപകരുടെ പീഡനം മൂലമാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. അതേസമയം ആരോപണങ്ങൾ കോളേജ് അധികൃതർ നിഷേധിച്ചു.