യു.കെ.യിൽ കൗമാരക്കാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് ജീവപരന്ത്യം തടവ് ലഭിച്ചു. കൗണ്ടി ആൻട്രിമിലെ ന്യൂടൗണബെയിലെ എൽമ്വുഡ് ഗ്രോവിൽ താമസിക്കുന്ന കാരിയായ ജൂഡിത്ത് ഇവാൻസ് (33) നാണ് തടവ് ലഭിച്ചത്.
തുടക്കത്തിൽ കൗമാരക്കാൻ തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചെങ്കിലും പിന്നീട് വിദ്യാർഥിയെ വശീകരിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അധ്യാപിക സമ്മതിച്ചു. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ ബെൽഫാസ്റ്റ് ബോയ്സ് മോഡൽ സ്‌കൂളിലെ അധ്യാപികയായാണ് യുവതി ജോലി ചെയ്തിരുന്നത്.
കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ അധ്യാപിക കൈവശം വെച്ചിരുന്നു. 2024 മാർച്ച് 1 നും മെയ് 17 നും ഇടയിലാണ് കുറ്റകൃത്യങ്ങൾ നടന്നത്. ഇവാൻസും കുട്ടിയും ആയിരക്കണക്കിന് ടെക്സ്റ്റ് മെസേജുകൾ പരസ്പരം അയച്ചിരുന്നു.
കുട്ടിയ്ക്ക് ടെക്സ്റ്റ് മെസേജുകൾക്ക് പുറമേ അശ്ലീല വീഡിയോയും അധ്യാപിക അയച്ചു നൽകി. സ്‌കൂളിന് പുറത്ത് മൂന്നു് തവണയാണ് ഇവർ കണ്ടുമുട്ടിയത് . ഇവാൻസ് അവരെ ബ്ലാക്ക് മൗണ്ടൻ, നട്ട്‌സ് കോർണർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി, അവിടെ അവർ ലൈംഗിക ബന്ധമുൾപ്പെടെയുള്ള ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തി.