web analytics

ഉള്ളത് നടത്താൻ കാശ് കൊടുക്കാതെ എന്തിന് വീണ്ടും…സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പരിശീലകർ പ്രതിസന്ധിയിൽ; പ്രതിഫലം ലഭിച്ചിട്ട് രണ്ട് വർഷം

തിരുവനന്തപുരം: രണ്ട് വർഷമായി പ്രതിഫലമില്ലാതെ സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളെ പരിശീലിപ്പിക്കുന്ന അധ്യാപകരും പൊലീസുകാരും സേവനം അവസാനിപ്പിച്ച മട്ടാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പദ്ധതി വഴിമുട്ടിയ സാഹചര്യത്തിലും രാഷ്ട്രീയ സമ്മർദ്ദം മൂലം 70 സ്കൂളുകളിൽ കൂടി സർക്കാർ എസ് പി സി അനുവദിച്ചു.

പണമില്ലാത്തതിനാൽ പരിശീലകർ പലരും സ്കൂളുകളിലേക്ക് പോകാറില്ലെന്നാണ് റിപ്പോർട്ട്. പ്രതിഫലം മുടങ്ങിയതോടെ പരിശീലനം നൽകിയിരുന്ന വിരമിച്ച പൊലീസുകാര്‍ സേവനം അവസാനിപ്പിച്ചിരുന്നു. പരിശീലനത്തിനായി അധ്യാപകർക്ക് പ്രതിവർഷം 7500 രൂപയാണ് നൽകാറുള്ളത്.

ഫണ്ട് നൽകാത്തതിനാൽ കയ്യിൽ നിന്ന് കാശിട്ട് എസ് പി സി നടത്തുകയായിരുന്നു അധ്യാപകർ, കുട്ടികൾക്യാമ്പിൽ പിരിച്ച് ഭക്ഷണം എത്തിക്കും. നിരവധി പ്രശ്നങ്ങള്‍ക്കിടെയാണ് കുട്ടിപ്പൊലീസുകാരെ പരിശീലിപ്പിക്കുന്ന അധ്യാപകർ പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്നത്.

വിരമിച്ച പൊലിസുദ്യോഗസ്ഥരെ സേവനവും പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ രണ്ടു വർഷമായിഅധ്യാപകർക്കും പൊലിസുകാർക്കും പണവും നൽകുന്നില്ല. ഇതോടെ വിരമിച്ച പൊലിസുകാർ പലരും സ്കൂളിലേക്കും വരുന്നില്ല.

മൂന്നു ലക്ഷം രൂപ കെട്ടിവച്ചാൽ മാത്രമാണ് എയ്ഡഡ് സ്കൂളുകള്‍ക്ക് പദ്ധതി ലഭിക്കുകയുള്ളു. പണം കെട്ടിവച്ച് പദ്ധതി നേടിയിട്ടും കുട്ടികളുടെ ചെലവിന് മാനേജുമെൻറുകള്‍ക്ക് ഇപ്പോഴും പണം ചെലവാക്കേണ്ടിവരുന്നുവെന്നാണ് ഉയരുന്ന പരാതി.

പണമില്ലാതെ വഴിമുട്ടിനിൽക്കുമ്പോഴും എസ് പിസിക്കായി പിടിവലിയും രാഷ്ട്രീയസമ്മർദ്ദവും ഇപ്പോഴും തുടരുന്നു. 70 പുതിയ സ്കൂളുകളിൽ പുതുതായി പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ട്. ഒരു പഞ്ചായത്തിലെ തന്നെ നിരവധി സ്കൂളുകളിലും പദ്ധതിയുണ്ട്. ഉള്ളവ നടത്താൻ കാശ് കൊടുക്കാതെ എന്തിന് വീണ്ടും പദ്ധതി എന്ന ചോദ്യമാണ് ബാക്കി.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

കേരളത്തിൽ മഴയെത്തുന്നു; ഒപ്പം കടുത്ത ചൂടും

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസവാർത്തയുമായി കാലാവസ്ഥാ വകുപ്പിന്റെ...

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ ന്യൂഡൽഹി: ചായയും കാപ്പിയും...

നവകേരള സർവേ: ചെലവായത് കോടികൾ! കണക്കുകൾ പുറത്തുവിട്ട് സർക്കാർ; ബ്രോഷറിന് മാത്രം 5.5 കോടി

ന്യൂഡല്‍ഹി: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും വഴിമാറിയ നവകേരള സർവേയുടെ ചിലവ്...

കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ

കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ കുവൈത്ത് സിറ്റി: രാജ്യത്തിന്റെ...

Related Articles

Popular Categories

spot_imgspot_img