വിദ്യാർഥി കയത്തിൽ മുങ്ങി മരിച്ചു. കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ കയത്തിലാണ് അപകടം നടന്നത്. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ, ദേവഗിരി കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥി പി.കെ. സന്ദേശ് (20) ആണ് മരിച്ചത്. നിലമ്പൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് സന്ദേശിനെ പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
വിനോദ യാത്രക്കായി ആറംഗം സംഘത്തിനൊപ്പമാണ് സന്ദേശ് എത്തിയത്. ലൈഫ് ഗാർഡ് ഭക്ഷണം കഴിക്കാൻ പോയ സമയത്ത് സന്ദേശ് വെള്ളത്തിൽ ചാടുകയായിരുന്നു. ആഴമേറിയ കയത്തിൽ ചാടിയ സന്ദേശ് താഴ്ന്നു പോകുകയായിരുന്നു.
അണ്ണാമലൈ ആണെങ്കിൽ സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ; രാജി സ്ഥിരീകരിച്ച് ബി.ജെ.പി
ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ സ്ഥാനം ഒഴിഞ്ഞു.പത്രസമ്മേളനത്തിൽ താൻ തമിഴ്നാട് ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് സ്ഥിരീകരിച്ചു.
“തമിഴ്നാട് ബിജെപിയിൽ മത്സരമൊന്നുമില്ല, ഞങ്ങൾ ഏകകണ്ഠമായി ഒരു നേതാവിനെ തിരഞ്ഞെടുക്കും. പക്ഷേ ഞാൻ മത്സരത്തിലില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിനായുള്ള മത്സരത്തിൽ ഞാൻ ഇത്തവണ ഇല്ല.” അണ്ണാമലൈ പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയുമായി വീണ്ടും സഖ്യത്തിലേർപ്പെടുന്നതിന് അണ്ണാമലൈയെ പുറത്താക്കണമെന്ന് എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി മുൻവ്യവസ്ഥയാക്കിയതായി ബിജെപി വൃത്തങ്ങൾ പറയുന്നു.