web analytics

പാലാ ബൈപ്പാസിൽ വീണ്ടും അപകടം: പുലിയന്നൂരിൽ കാറിടിച്ച് ബൈക്കിൽ നിന്നും തെറിച്ചുവീണ വിദ്യാർത്ഥിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം

പാലാ പുലിയന്നൂർ ബൈപ്പാസ് ജംഗ്ഷനിൽ വാഹന അപകടത്തിൽ കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ പാലാ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര വിദ്യാർത്ഥി വള്ളിയപ്പള്ളി സ്വദേശി അമൽ ഷാജിയാണ് മരിച്ചത്. അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന്റെ പിറകിലടിച്ച് വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു. വാഹനത്തിൽ നിന്നും തെറിച്ച് റോഡിലേക്ക് വീണ അമലിന്റെ തലയിലൂടെ എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസ് കയറിയിറങ്ങി. ഉടൻതന്നെ സമീപത്തെ മരിയൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലിയന്നൂർ ബൈപ്പാസ് ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാവുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അശാസ്ത്രീയമായ പാത നിർമാണമാണ് ഇവരുടെ അപകടങ്ങൾക്ക് കാരണമാകുന്നത് എന്നാണ് ആരോപണം. ഒരാഴ്ചയ്ക്കിടെ ഇവിടെ നാലോളം അപകടങ്ങളാണ് ഉണ്ടായത്. നിരന്തരം അറിയിച്ചിട്ടും യാതൊരുവിധ നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു

Read Also: ‘എന്റെ വയ്യാത്ത കുട്ടിയുടെ തലയിൽ കൈവച്ച് പറയുന്നു, ഞാനൊന്നും ചെയ്തിട്ടില്ല’ ; സോഷ്യൽ മീഡിയ വിവാദത്തിൽ പൊട്ടിക്കരഞ്ഞു ബിനു അടിമാലി

 

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു ഗുവാഹത്തി: അസമിലെ ഹൊജായ്...

അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയുടെ വേർപാട് വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ

അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരിച്ചത് കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ബെൽഫാസ്റ്റ്...

മയക്കുമരുന്ന് കേസ്: ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയുടെ മകന് ജാമ്യം

മയക്കുമരുന്ന് കേസ്: ടാൻസാനിയൻ ഹൈക്കോടതി ജഡ്ജിയുടെ മകന് ജാമ്യം മയക്കുമരുന്ന് കേസിൽ ടാൻസാനിയൻ...

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഇഷാൻ കിഷനും ടീമിൽ

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു,...

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക്...

ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ ഭാവിക്ക് കനത്ത പ്രഹരം: തോഷാഖാന കേസില്‍ കോടതി വിധി

ഇസ്ലാമബാദ്: തോഷാഖാന അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ...

Related Articles

Popular Categories

spot_imgspot_img