web analytics

ഒരു വർഷത്തിനിടെ നാലാമത്തെ സംഭവം; കാൺപൂർ ഐഐടിയിൽ വിദ്യാർഥി ആത്മഹത്യകൾ തുടർക്കഥകളാകുന്നു; പ്രഗതിയെ കണ്ടെത്തിയത് ഹോസ്റ്റലിലെ ഡി-116 റൂമിൽ തൂങ്ങിമരിച്ച നിലയിൽ

ഉത്തർപ്രദേശിലെ കാൺപൂർ ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എർത്ത് സയൻസിൽ പിഎച്ച്ഡി ചെയ്യുന്ന 28 കാരി പ്രഗതി ഖര്യയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ക്യാമ്പസിലെ നാലാമത്തെ ആത്മഹത്യയാണിത്.Student commits suicide at IIT Kanpur in Uttar Pradesh

ഹോസ്റ്റലിലെ ഡി-116 റൂമിൽ തൂങ്ങിമരിച്ച നിലയിൽ സുഹൃത്തുക്കളാണ് പ്രഗതിയെ കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഹോസ്റ്റലിൽ എത്തിയപ്പോൾ മുറി പൂട്ടിയിട്ടിരുന്നതായും മുറിയുടെ വാതിൽ തകർത്താണ് മൃതദേഹം പുറത്തെടുത്തതെന്നും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് ഉത്തരവാദി താൻ മാത്രമാണെന്നാണ് കുറിപ്പിൽ എഴുതിയിട്ടുള്ളത്.

കാൺപൂരിലെ സാനിഗവാൻ സ്വദേശിനിയാണ് മരിച്ച പ്രഗതി. ഹൻസ്‌രാജ് കോളേജിൽ നിന്ന് ബിഎസ്‌സിയും ഝാൻസിയിലെ ബുന്ദേൽഖണ്ഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎസ്‌സിയും പൂർത്തിയാക്കിയതിനുശേഷം 2021 ഡിസംബറിലാണ് പ്രഗതി ഐഐടിയിൽ പിഎച്ച്ഡിക്ക് ചേർന്നത്.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

Related Articles

Popular Categories

spot_imgspot_img