അഞ്ച് സീനിയർ വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു
കാസർകോട്: ഒമ്പതാം ക്ലാസുകാരനെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. കാസർകോട് ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. അഞ്ച് സീനിയർ വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.(student beaten by seniors; injury)
മർദ്ദനത്തിൽ കുട്ടിയുടെ മുഖത്തെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. എന്നാൽ സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും കുടുംബം പറയുന്നു.
ഈ മാസം 14 നാണ് കുട്ടിയ്ക്ക് സ്കൂൾ പരിസരത്ത് നിന്നും മർദ്ദനമേറ്റത്. പരിക്കേറ്റ ഒമ്പതാം ക്ലാസുകാരൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.