യു.കെ.യിൽ കഴിഞ്ഞ സമുറായ് വാൾ ഉപയോഗിച്ച് 14 കാരനായ വിദ്യാർഥിയെ കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി.
14 കാരനായ സ്‌കൂൾ വിദ്യാർഥി ഡാനിയേൽ അൻജോറിനെയയാണ് ഹൈനോൾട്ടിൽ വെച്ച് കൊലപ്പെടുത്തിയത് പ്രതിയായ 37 കാരൻ മാർക്കസ് മോൺസോയ്‌ക്കെതിരെ ആയുധം കൈവശം വെക്കൽ, കൊലപാതക ശ്രമം തുടങ്ങി മൂന്നു കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
വിധി ന്യായങ്ങൾ കോടതി പ്രതിയെ വായിച്ചു കേൾപ്പിച്ചെങ്കിലും പ്രതി പ്രതി പ്രതികരണങ്ങൾ ഒന്നും നടത്തിയില്ല. പ്രതിയ്ക്ക് ജീവപര്യന്തം തടവു ലഭിക്കാൻ ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് ജഡ്ജി പ്രതികരിച്ചു.
കൊല്ലപ്പെട്ട ഡാനിയേലിന്റെ പിതാവ് കോടതിയിൽ വിധി കേൾക്കാൻ എത്തിയിരുന്നു എന്നാൽ വിധിയോട് അദ്ദേഹം പ്രതികരിച്ചില്ല. 2024 ഏപ്രിൽ 30 നാണ് സംഭവം.
മാർക്കസ് മോൺസോ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് വാൻ ഇടിച്ചു കയറ്റി പിന്തുടർന്ന് കഴുത്തിൽ വെട്ടിയിരുന്നു. പിന്നീട് പ്രതി ഡാനിയേലിനെതിരെ തിരിയുകയായിരുന്നു.
60 സെന്റീമീറ്റർ വരുന്ന വാളുകൊണ്ട് ഡാനിയേലിനെ വെട്ടിയ ശേഷം പ്രതി ആനന്ദത്തോടെ അലറിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
തുടർന്ന് അടുത്തുള്ള വീട്ടിൽ കയറി അവരെയും ആക്രമിച്ചു. 20 മിനുട്ടിനുള്ളിലാണ് ആക്രമണങ്ങളെല്ലാം നടത്തിയത്.
പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും അതിന് അടിമപ്പെട്ട് സ്വന്തം വളർത്തു പൂച്ചയെ ഉൾപ്പെടെ കൊന്ന് തൊലിയുരിച്ചിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
ലഹരി മൂലമുണ്ടായ മനോരോഗമാണ് കുറ്റകൃത്യങ്ങൾക്ക് കാരണമെന്ന് കോടതി നിരീക്ഷിച്ചു. പ്രതി ഹിറ്റ്‌ലറെ ആരാധിക്കുകയും നാസി പോസ്റ്റുകൾ ലൈക്ക് ചെയ്യുകയുമുണ്ടായി.
സെമിറ്റിക് വിരുദ്ധ നാസി പോസ്റ്റുകൾ പ്രതി എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. സൗമ്യനായ മിടുക്കനായ ചെറുപ്പക്കാരനായിരുന്നു ഇരയായ ഡാനിയേൽ അൻജോർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.