web analytics

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യുന്നവരേ….ഈ നിബന്ധനകൾ മാറിയത് അറിഞ്ഞോ…?

യുകെയിൽ പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍ കടുത്ത നിബന്ധനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടനിലേക്ക് വിദേശ തൊഴിലാളികളെ പുതിയതായി റിക്രൂട്ട് ചെയ്യുന്നത് തടയുവാനും, നിലവില്‍ ബ്രിട്ടനിലുള്ളവര്‍ക്ക് തന്നെ ആവശ്യത്തിന് പരിശീലനം നല്‍കി ജോലിയില്‍ നിയമിക്കുന്നതിനും പ്രേരണയാവുക എന്നതാണ് ഈ നയം കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.

ഏറെക്കുറെ സമാനമായ വിസകളാണ് പോസ്റ്റ് സ്റ്റഡി വിസയും ഗ്രാജ്വേറ്റ് വിസയും. പോസ്റ്റ് സ്റ്റഡി വിസ 2012ല്‍ നിര്‍ത്തലാക്കിയശേഷം അതിനു പകരമായി കൊണ്ടുവന്നതാണ് ഗ്രാജ്വേറ്റ് വിസ. ഈ രണ്ട് വിസകളും, പഠന ശേഷം യുകെയില്‍ ഒരു നിശ്ചിതകാലം തുടരുന്നതിനും ജോലി ചെയ്യുന്നതിനും അനുവാദം നല്‍കുന്നുണ്ട്.

പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയില്‍ നിന്നും സ്‌കില്‍ഡ് വിസയിലേക്ക് മാറുന്നവരെ ‘പുതിയ തൊഴിലാളികള്‍’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കുന്നതിനായി ചുരുങ്ങിയ ശമ്പളം 30,960 പൗണ്ട് മതി.

എന്നാൽ, 2024 മാര്‍ച്ച് 13ന് പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച്, സ്‌കില്‍ഡ് വിസയില്‍ ബ്രിട്ടനില്‍ വന്ന് ജോലി ചെയ്യുന്നതിന് ഏറ്റവും ചുരുങ്ങിയ ശമ്പളം 38,700 പൗണ്ട് ആയിരിക്കണം. എന്നാൽ, ഈ ശമ്പളത്തിന്റെ, ചുരുങ്ങിയത് 70 മുതല്‍ 90 ശതമാനം വരെയെങ്കിലും ശമ്പളം ലഭിക്കുമെങ്കില്‍, മറ്റു ചില മാനദണ്ഡങ്ങള്‍ അനുസരിക്കുക കൂടി ചെയ്താല്‍, സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കും.

എന്നാല്‍ വേറെയും നിബന്ധനകളുണ്ട്. അത് ഇങ്ങനെയാണ്:

അപേക്ഷകര്‍ക്കു അപേക്ഷിക്കുന്ന സമയത്ത് 26 വയസില്‍ കൂടാന്‍ പാടില്ല. കൂടാതെ അപേക്ഷകര്‍ ബ്രിട്ടനിലെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള ഒരു അംഗീകൃത യോഗ്യത നേടുന്നതിനായി ശ്രമിക്കുന്നവരും ആകണം.

അവരവരുടെ തൊഴില്‍ രംഗത്ത് ഫുള്‍ റജിസ്‌ട്രേഷനോ, ചാര്‍ട്ടേര്‍ഡ് സ്റ്റാറ്റസോ ലഭിക്കുന്നതിനായി ശ്രമിക്കുന്നവരും ആയിരിക്കണം . ബ്രിട്ടനില്‍ നിന്നും ഗ്രാഡ്വേഷന്‍ നേടിയ വ്യക്തിയോ, നേടാന്‍ പോകുന്ന വ്യക്തിയോ ആയിരിക്കണം അപേക്ഷകന്‍.

മാത്രമല്ല, കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ബ്രിട്ടനില്‍ സ്റ്റുഡന്റ് വിസയില്‍ താമസിക്കുന്ന വ്യക്തിയും ആയിരിക്കണം. നിങ്ങള്‍ 26 വയസില്‍ താഴെയുള്ള വ്യക്തിയാണെങ്കില്‍, ബ്രിട്ടനില്‍ നിന്നും അടുത്തിടെ ഗ്രാജ്വേഷന്‍ കഴിഞ്ഞ വ്യക്തിയോ അല്ലെങ്കില്‍ ഏതെങ്കിലും പ്രൊഫഷനല്‍ പരിശീലനം നേടുന്ന വ്യക്തിയാണെങ്കിലോ സ്‌കില്‍ഡ് വര്‍ക്ക് വിസ ലഭിച്ചേക്കും.

സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്സ് (സ്റ്റെം) എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ പി എച്ച് ഡി ലെവല്‍ യോഗ്യതയുണ്ടെങ്കില്‍, തൊഴിലിന് ആ യോഗ്യത ആവശ്യമാണെങ്കില്‍, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിക്കാം. മറ്റേതെങ്കിലും വിഷയത്തിലാണ് പി എച്ച് ഡി എങ്കില്‍, ചുരുങ്ങിയത് 26,100 പൗണ്ട് ശമ്പളം വേണമെന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്… ബെംഗളൂരു: അശ്ലീലദൃശ്യ...

കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാൽ… തല്ലും, തല്ലും, തല്ലും..’; പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ

പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

സ്വാമിയേ ശരണമയ്യപ്പ! മകരവിളക്ക് ഉൽസവത്തിന് സമാപ്തി: യോഗനിദ്രയിലാണ്ട് അയ്യപ്പൻ, നട അടച്ചു; ഇനി വിഷുക്കാലം

പത്തനംതിട്ട: ഭക്തിനിർഭരമായ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമല ധർമ്മശാസ്താ ക്ഷേത്രനട...

Related Articles

Popular Categories

spot_imgspot_img