തെരുവുനായശല്യം രൂക്ഷം: പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി

അബുദാബി: വളര്‍ത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നവര്‍ക്ക് അബുദാബി മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മുന്നറിയിപ്പ് നല്‍കി. അബുദാബിയില്‍ തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പൊതു ജനങ്ങള്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വളര്‍ത്തു നായകളെ ഉപേക്ഷിക്കുന്നതാണ് തെരുവ് നായകള്‍ കൂടാന്‍ കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വളര്‍ത്തു മൃഗങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാണിച്ചുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കാമ്പയിന്‍ പുരോഗമിക്കുന്നത്.

ഉടമസ്ഥര്‍ വളര്‍ത്തു നായ്ക്കളെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ സംരക്ഷിക്കണമെന്നും തെരുവ് നായക്കളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഭക്ഷണാവിശിഷ്ടങ്ങള്‍ വലിച്ചെറിയരുതെന്നും അധികൃതര്‍ പറഞ്ഞു. വര്‍ദ്ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് പരിഹാരമായി നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കണമെന്നും മുന്‍സിപ്പാലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം നിര്‍ദേശം നല്‍കി.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണു; രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി...

നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി; നടനെതിരെ ഗുരുതര ആരോപണം

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കടുത്ത...

അബദ്ധത്തിൽ വീണത് ജിലേബി തയ്യാറാക്കുന്ന പാത്രത്തിലേക്ക്; ഗുരുതരമായി പൊള്ളലേറ്റ് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: ജിലേബി തയ്യാറാക്കുന്ന പാത്രത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി...

ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങളുമായി റെയിൽവേ

തിരുവനന്തപുരം: നാളെ ആറ്റുക്കാൽ പൊങ്കാല നടക്കാനിരിക്കെ ഭക്തജനങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയ്യാതായി...

കത്തിയതല്ല, കത്തിച്ചതായിരുന്നു… വീടിനു മുന്നിൽ പാർക്ക് ചെയ്ത  വാഹനങ്ങൾ അഗ്നിയ്ക്കിരയായ സംഭവം; പ്രതി പിടിയിൽ

കൊച്ചി: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക്...

കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ്; 5 കുട്ടികൾ ആശുപത്രിയിൽ;പരീക്ഷകൾ മാറ്റി

കൊച്ചി: കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!