കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയായി ഷൊർണൂർ റയിൽവേ സ്റ്റേഷനിൽ തെരുവ് നായ്ക്കൾ വിഹരിക്കുന്നു. (Stray dogs roam at Shornur railway station)
പ്ലാറ്റ് ഫോമിൽ അലഞ്ഞു തിരിയുകയും നടപ്പു വഴികളിലും ഓവർ ബ്രിഡ്ജുകളിലും കിടക്കുകയും ചെയ്യുന്ന നായ്ക്കളെ യാത്രക്കാർ ചവിട്ടാനുള്ള സാധ്യത ഏറെയാണ്.
കുട്ടികളുമായി എത്തുന്ന യാത്രക്കാരെ ഉൾപ്പെടെ ഭയപെടുത്തി തെരുവ് നായ്ക്കൾ കുട്ടികളുടെ അടുത്തെത്തുന്നത് സ്ഥിരം കാഴ്ചയാണ്.
പേവിഷ പ്രതിരോധ കുത്തിവയ്പ്പുകളും മറ്റും ലഭിക്കാത്ത ഇവയ്ക്ക് പേവിഷബാധയുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
തെരുവ് നായകൾ പ്ലാറ്റ്ഫോം കൈയ്യടക്കിയിട്ട് നാളുകളായെങ്കിലും നിയന്ത്രിക്കാൻ നടപടിയില്ലെന്ന് യാത്രക്കാരും പറയുന്നു.