തെരുവുനായ ആക്രമണം; മൂന്നു മാസം പ്രായമായ കുഞ്ഞടക്കം 9 പേർക്ക് പരിക്ക്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. മൂന്നു മാസം പ്രായമായ കുഞ്ഞടക്കം 9 പേർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനങ്ങാടിയിലും ഇടുക്കി വണ്ടിപ്പെരിയാറിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

ഇടുക്കിയിൽ വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി ശരവണന്റെ മകൾ മൂന്നു വയസ് പ്രായമുള്ള സഞ്ചിനി, വള്ളക്കടവിൽ താമസിക്കുന്ന ആലോഗിന്‍റെ മകൾ അഞ്ചു വയസ് പ്രായമുള്ള നിഹ എന്നിവർക്കാണ് പരിക്കേറ്റത്. മാതാപിതാക്കൾക്കൊപ്പം പശുമല ജംഗ്ഷന് സമീപം റോഡരികിൽ കളിച്ചുകൊണ്ടിരുന്നതിനിടെ സഞ്ചിനിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്തിന് പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ ജംഗ്ഷൻ സമീപത്തു വെച്ചാണ് നിഹയെ തെരുവുനായ ആക്രമിച്ചത്.

മലപ്പുറം പുത്തനങ്ങാടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു മാസം പ്രായമായ അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനാണ് കടിയേറ്റത്. കുഞ്ഞിനെ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ

പോക്സോ കേസ്; സിപിഎം കൗണ്‍സിലർ അറസ്റ്റിൽ കൊച്ചി: പോക്‌സോ കേസില്‍ സിപിഐഎം നഗരസഭാ...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു…!

യേശുവിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്നു യേശു ക്രിസ്തുവിന്റെ അസ്ഥികള്‍ ഇപ്പോൾ അമേരിക്കയിലെ രഹസ്യനിലവറകളിൽ...

Related Articles

Popular Categories

spot_imgspot_img