കൽപറ്റ: വയനാട്ടിൽ തെരുവുനായയുടെ ആക്രമണം. 12 വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. പാറക്കൽ നൗഷാദിന്റെ മകൾ സിയ ഫാത്തിമയെയാണ് തെരുവുനായ ആക്രമിച്ചത്.
കണിയാമ്പറ്റ പള്ളിതാഴയിൽ വെച്ചാണ് സംഭവം. ഇന്ന് രാവിലെ മദ്രസയിലേക്ക് പോയ വിദ്യാർത്ഥിനിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു.
വിനോദയാത്രക്കിടെ ദേഹാസ്വാസ്ഥ്യം; പത്തുവയസുകാരി മരിച്ചു
പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസ്സുകാരി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം ചേറുംകോട് മനോജ്- മായ ദമ്പതികളുടെ മകൾ ദേവികയാണ് മരിച്ചത്.
വീട്ടുകാരും പ്രദേശത്തുള്ളവരുമായി കുട്ടിയും കുടുംബവും തമിഴ്നാട്ടിലേക്ക് ആണ് വിനോദയാത്ര പോയിരുന്നത്. തുടർന്ന് ഇന്നലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ തമിഴ്നാട് നാഗപട്ടണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.