ഇന്ന് ഉദിക്കും സ്ട്രോബെറി മൂണ്‍; എന്ത് എങ്ങനെ എന്ന് അറിയാം

കുവൈത്ത് സിറ്റി: യുഎഇയുടെ ആകാശത്ത് ഇന്ന് സ്ട്രോബറി മൂൺ ദൃശ്യമാകും. ഇന്ന് വൈകിട്ട് 7.32ഓട് കൂടി ആകാശത്ത് ചന്ദ്രൻ ഉദിക്കും.

നാളെ പുലർച്ചെ 5.55ന് ചന്ദ്രൻ അസ്തമിക്കും. ചന്ദ്രോദയ സമയമായ 7.32ഓട് കൂടി തന്നെ ആകാശത്ത് സ്ട്രോബറി മൂൺ ദൃശ്യമാകും.

യു.എ.ഇയിലെതാമസക്കാർക്ക് ഇത് ന​ഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാമെന്നും ഖദീജ ഹസൻ അഹമ്മദ് അറിയിച്ചു.

ഈ മാസം വിവിധ തരം ജ്യോതിശാസ്ത്രപരമായ പ്രതിഭാസങ്ങൾക്ക് കുവൈത്തിൻറെ ആകാശം സാക്ഷ്യം വഹിക്കും. ഈ മാസത്തിലെ പൂർണ്ണചന്ദ്രൻ 11-ന് കുവൈത്തിൻറെ ആകാശത്ത് ദൃശ്യമാകുമെന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ അറിയിച്ചു.

ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അടുത്ത പോയിന്റിലായിരിക്കും ഈ സമയം ചന്ദ്രൻ. അതിനാൽ ഇത് ഒരു “സൂപ്പർമൂൺ” പോലെ ദൃശ്യമാകും.

ചന്ദ്രൻ ഭൂമിയുടെ 222,238 മൈലിനുള്ളിൽ വരും (ശരാശരി ദൂരത്തേക്കാൾ ഏകദേശം 16,000 മൈൽ അടുത്താണ്). കൂടാതെ ഒരു സാധാരണ പൂർണ്ണ ചന്ദ്രനേക്കാൾ 10% തെളിച്ചത്തിൽ ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്ട്രോബെറി സൂപ്പർമൂൺ, മീഡ്, ഹണി, അല്ലെങ്കിൽ റോസ് മൂൺ എന്നിങ്ങനെ ലോകമെമ്പാടുമുള്ള വ്യത്യസ്ത പേരുകളിൽ പൂർണ്ണചന്ദ്രൻ അറിയപ്പെടുന്നുണ്ട്.

ഇന്ത്യയിൽ ഇതിനെ വത് പൂർണിമ എന്നും വിളിക്കാറുണ്ട്. പൂർണ്ണ ചന്ദ്രൻ സൂര്യാസ്തമയ സമയത്ത് കിഴക്കൻ ചക്രവാളത്തിൽ ഉദിക്കുകയും സൂര്യോദയത്തോട് അടുത്ത് പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യും.

വടക്കൻ അർദ്ധഗോളത്തിൽ വളരുന്ന സ്ട്രോബെറികളുടെ പേരിൽ ഇതിനെ “സ്ട്രോബെറി മൂൺ” എന്നാണ് വിളിക്കുന്നത്. ഈ മാസം ഏഴാം തീയതി ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള ബിന്ദുവിൽ എത്തുന്നത് കുവൈത്ത് ആകാശത്ത് ദൃശ്യമാകും.

ഈ പ്രതിഭാസം “മൂൺ അറ്റ് അപ്പോജീ” എന്നറിയപ്പെടുന്നു. അപ്പോൾ ചന്ദ്രൻ സാധാരണത്തേക്കാൾ അല്പം ചെറുതായി കാണപ്പെടും. ഈ മാസം 19-ന് ചന്ദ്രൻ ശനി ഗ്രഹവുമായി അടുത്ത സംയോജനത്തിന് സാക്ഷ്യം വഹിക്കും. അവ 2.3 ഡിഗ്രി അകലത്തിൽ കടന്നുപോകുമെന്നും സെൻറർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

Related Articles

Popular Categories

spot_imgspot_img