ആലപ്പുഴ: പോലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തോണ്ടൻകുളങ്ങര സ്വദേശി ശ്യാം ഐക്കനാട് (35) എന്ന തമ്പിയാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.(Stones pelted police vehicle, driver injured; Accused in custody)
ഇന്നലെ വൈകിട്ടായിരുന്നു ആലപ്പുഴ നോർത്ത് പോലീസിന്റെ വാഹനത്തിന് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടംഗ സംഘം കല്ലെറിഞ്ഞത്. ആക്രമണത്തിൽ വാഹനത്തിന്റെ മിറർ ചില്ല് ഉടഞ്ഞു. ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പോലിസ് വാഹനം സൈഡ് തരാത്തതിനാലാണ് കല്ലെറിഞ്ഞതെന്നാണ് പിടിയിലായ ശ്യാം പോലീസിനോട് പറഞ്ഞത്.
ഒപ്പമുണ്ടായിരുന്ന ആൾക്കെതിരെ അന്വേഷണം തുടരുകയാണ്. അതേസമയം ഇന്നലെ കോടതി വളപ്പിൽ മറ്റു വാഹനങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ഇവർക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. മൂന്ന് വാഹനങ്ങളുടെ ചില്ലുകളാണ് കല്ലെറിഞ്ഞുടച്ച നിലയിൽ കണ്ടെത്തിയത്. പിടിയിലായ ശ്യാമിനെ പോലിസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.