സ്വര്‍ണം കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു; മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ പ്രതികൾക്ക് വധശിക്ഷ

വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അല്‍ അമീൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് മേൽ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കിയിരുന്നു. 2022 ജനുവരി 14 നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊലചെയ്യപ്പെട്ടത്.

വിഴിഞ്ഞം സ്വദേശിയായ 74 വയസ്സുകാരി ശാന്തകുമാരിയുടെ വീട്ടിൽ വാടകക്ക് താമസിച്ചവരാണ് പ്രതികള്‍. ശാന്തകുമാരി തൊട്ടടുത്തുള്ള വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി, മൃതദേഹം മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു. എന്നാൽ ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ വിഴിഞ്ഞം പൊലീസ് സംഭവ ദിവസം തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.

 

Read More: ചിക്കൻ്റെ പൈസ നൽകിയില്ല; റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനം

Read More: വരവറിയിച്ച് ‘ടർബോ ജോസ്’; റീലിസിന് മുൻപ് മമ്മൂട്ടി ചിത്രത്തിന് വൻ സ്വീകരണം, ഇതുവരെ ടർബോ നേടിയത് 2.60 കോടിയുടെ പ്രീ സെയിൽ

Read More: പാലായിൽ എത്തിയാൽ ‘മലദൈവത്തെ’ കാണാം ! കോട്ടയം ഏറ്റുമാനൂർ സ്വദേശി പകർത്തിയ ചിത്രം വൈറലാകുന്നു

spot_imgspot_img
spot_imgspot_img

Latest news

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

Other news

കടമെടുക്കാനും കേസ്; വക്കീലിന് ഫീസായി സർക്കാർ നൽകിയത് 90,50,000 രൂപ

തിരവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവന്നതിന് എതിരെ സുപ്രീംകോടതിയിൽ...

പൂജയ്‌ക്കെന്ന്‌ പറഞ്ഞ് വിളിച്ചുവരുത്തി; ജ്യോത്സ്യനെ കവർച്ച ചെയ്ത സംഘം പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പൂജയ്‌ക്കെന്ന്‌ പറഞ്ഞ് ജ്യോത്സ്യനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കവർച്ച...

പോലീസിനെ കണ്ട യുവാവിന് ശാരീരികാസ്വാസ്ഥ്യം; മലദ്വാരത്തിൽ കണ്ടെത്തിയത് എംഡിഎംഎ!

തൃശൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. എറണാകുളം...

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

നിലവിട്ട് പാഞ്ഞ് സ്വർണം; വില 65,000ത്തിന് തൊട്ടരികെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!