web analytics

14 കാരിയെ ക്രൂരമായി പീഡിപ്പിച്ചത് ഒരു വർഷത്തോളം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ആലുവ: 14 കാരിയെ ക്രൂരമായി പീഡനത്തിനിരയാക്കിയ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ആലുവയിലാണ് സംഭവം. കുട്ടിയുടെ അമ്മ റൂറൽ എസ് പി ക്ക്‌ നൽകിയ പരാതിയിലാണ് ആലുവ പോലീസ് കേസെടുത്തത്.

കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ പിതാവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടാനച്ഛനോടൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്.

ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് സംശയം തോന്നിയ ബന്ധുവാണ് ഇക്കാര്യം അമ്മയോട് പറയുന്നത്. തുടര്‍ന്ന് മകളോട് ചോദിച്ചപ്പോഴാണ് ഒരുവര്‍ഷത്തോളമായി പീഡനത്തിനിരയായ വിവരം കുട്ടി തുറന്നു പറഞ്ഞത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ അമ്മ പരാതി നല്‍കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി

ലഖ്‌നൗ: നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥ കീഴ്പ്പെടുത്തിയത് വെടിവെച്ച്.

ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം നടന്നത്. പൊലീസ് സബ് ഇൻസ്പെക്ടറായ സക്കീന ഖാൻ ആണ് നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവെച്ച് പിടികൂടിയത്. കമൽ കിഷോർ എന്നയാളാണ് പിടിയിലായത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെയ് 28-നാണ് സംഭവം നടന്നത്. പ്രതി മഡെയ്ഗഞ്ച്‌ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു സാക്കിന ഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനക്ക് എത്തിയത്. എന്നാൽ, പൊലീസിനെ കണ്ടതോടെ വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം.

ഇതോടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാൻ അതിസാഹസികമായി ഇയാള വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് സാക്കിന ഖാൻ കൗൺസലിങ് നൽകിയിരുന്നു. പ്രതിയായ കമൽ കിഷോറിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

കേരളം പോളിംഗ് ബൂത്തിലേക്ക്: 1252 പത്രികകൾ, ഇന്ന് നിർണ്ണായകം!

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കുന്നു....

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം; ഈ ബാങ്കുകളുടെ ഉപഭോക്താക്കൾ ശ്രദ്ധിക്കുക

എ.ടി.എം. ഇടപാടുകളിൽ ഏപ്രിൽ 1 മുതൽ മാറ്റം ബാങ്കിങ് മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളായ...

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കടൽ കടന്ന് ഇന്ത്യൻ കപ്പലുകൾ! ചങ്കിടിപ്പോടെ ലോകം, കരുത്തുറ്റ നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: യുദ്ധം പുകയുന്ന പശ്ചിമേഷ്യൻ കടലിടുക്കുകളിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. ലോകത്തെ...

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക്

മതമതിലുകൾ തകർത്ത് പ്രണയിച്ചു; ആറുവയസ് മൂത്ത അഞ്ജും ശിവം ദുബെയുടെ ജീവിതത്തിലേക്ക് ഇന്ത്യയുടെ...

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവ കവാസാക്കി രോഗം സ്ഥിരീകരിച്ചു; കുട്ടികളിലെ കടുത്ത പനിയും ചുവന്ന കണ്ണുകളും നിസ്സാരമാക്കരുത്; ലക്ഷണങ്ങൾ ഇവയാണ്

കട്ടപ്പനയിൽ ഒന്നര വയസ്സുകാരിക്ക് അപൂർവമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു കട്ടപ്പന സഹകരണ ആശുപത്രിയിൽ...

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100 കടന്നു

ട്രംപിന്റെ വാദം തള്ളി ഇറാൻ; വീണ്ടും കുതിച്ചുയർന്ന് എണ്ണവില, ബാരലിന് $100...

Related Articles

Popular Categories

spot_imgspot_img