പകരത്തീരുവ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന 50 ശതമാനം സ്റ്റീൽ, അലുമിനിയം തീരുവകളിൽ നിന്ന് യു.കെ. യെ ഒഴിവാക്കുമെന്ന് സൂചന.
കഴിഞ്ഞ മാസം വാഷിംഗ്ടണും ലണ്ടനും തമ്മിൽ ഒപ്പുവച്ച ഒരു കരാറിനുശേഷം യുകെക്ക് ‘വ്യത്യസ്തമായ പരിഗണന നൽകാൻ’ തീരുമാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ പറഞ്ഞതോടെയാണ് സംഭവം ചർച്ചയാകുന്നത്. . ചൊവ്വാഴ്ചകീട്ട് ട്രംപ് ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങുന്ന യുഎസ് സ്ഥാപനങ്ങൾക്കുള്ള ഇറക്കുമതി നികുതി വർധിപ്പിക്കും.
മുൻപ് അലുമിനിയത്തിനും സ്റ്റീലിനും 25 ശതമാനം ആയിരുന്നു പകരച്ചുങ്കം. ബ്രിട്ടനിൽ നിന്നുള്ള ഇറക്കുമതികൾക്ക് ബ്രിട്ടണിൽ നിന്നുള്ള ഇറക്കുമതികൾക്ക് പകരച്ചുങ്കം 25 ആയിത്തന്നെ തുടരും. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 50 ശതമാനമാണ് പകരച്ചുങ്കം. ഇത് വലിയ തോതിൽ ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ കയറ്റുമതിയെ ബാധിക്കും.
‘ഈ മാസം ആദ്യം യുഎസുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കിയ ആദ്യ രാജ്യമാണ് യുകെ, മാറ്റത്തിനായുള്ള ഞങ്ങളുടെ പദ്ധതിയുടെ ഭാഗമായി സ്റ്റീൽ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലുടനീളമുള്ള ബ്രിട്ടീഷ് ബിസിനസും ജോലികളും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ എന്ന് യുകെ സർക്കാർ് വക്താവ് പ്രതികരിച്ചു.
‘താരിഫുകൾ പൂർണ്ണമായും നീക്കം ചെയ്യുന്നതിന് യുഎസും യുകെയും തമ്മിൽ കരാർ ഉണ്ടാക്കണമെന്നും ഇരു രാജ്യങ്ങൾക്കിടയിൽ ആവശ്യം ഉയരുന്നുണ്ട്. മറ്റു രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ താരിഫുകൾ ബ്രിട്ടന് ഏർപ്പെടുത്തിയാൽ ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാർക്ക് തൊഴിലുകൾ നഷ്ടപ്പെടുമെന്ന ആശങ്ക നില നിന്നിരുന്നു.