ചട്ടം ലംഘിച്ച പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന് സ്‌റ്റേ

കൊച്ചി: ഇടുക്കി ജില്ലയില്‍ സിപിഎം ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഉടുമ്പുന്‍ചോല, ബൈസന്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണ് നിര്‍ദേശം. നിര്‍മ്മാണം തടയാന്‍ ജില്ലാ കളക്ടര്‍ക്ക് പൊലീസ് സഹായം തേടാം. ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഇടുക്കി ശാന്തന്‍പാറയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മിക്കുന്നതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാര്‍ഡമം ഹില്‍ റിസര്‍വിലെ നിര്‍മാണ ചട്ടം എന്നിവ ലംഘിച്ചു നിര്‍മിക്കുന്ന കെട്ടിടത്തിനു വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ്. എന്നിട്ടും സിപിഎം നിര്‍മാണം തുടരുന്നു. നിയമ ലംഘനം നടത്തിയവര്‍ക്ക് എതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

വിവരാവകാശ നിയമപ്രകാരം ഡിസിസി ജനറല്‍ സെക്രട്ടറി ബിജോ മാണിക്കു ലഭിച്ച രേഖയില്‍, ഭൂപതിവ് ചട്ടം ലംഘിച്ച് റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം (എന്‍ഒസി) ഇല്ലാതെയാണ് 4 നിലയുള്ള കെട്ടിടം നിര്‍മിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിന്റെ പേരിലുള്ള 8 സെന്റ് വസ്തുവിലാണ് ശാന്തന്‍പാറയിലെ കെട്ടിടം നിര്‍മിക്കുന്നത്. ഇത് ഉള്‍പ്പെടെയുള്ള ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ചോറ്റാനിക്കര മകം തൊഴൽ ഇന്ന്; പ്രത്യേക ക്രമീകരണങ്ങൾ ഇങ്ങനെ

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രശസ്തമായ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ട്...

12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു

വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു...

കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ്; 5 കുട്ടികൾ ആശുപത്രിയിൽ;പരീക്ഷകൾ മാറ്റി

കൊച്ചി: കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ...

കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണു; രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി...

ആത്മഹത്യക്ക് ശ്രമിച്ചതല്ല,മരുന്നിന്റെ അളവു കൂടിപ്പോയതാണ്; വാർത്തകൾ തെറ്റെന്ന് കൽപന രാഘവേന്ദർ

കൊച്ചി; താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ തെറ്റെന്ന് ഗായിക കൽപന രാഘവേന്ദർ....

ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍; റെയിൽവെയുടെ അറിയിപ്പ് ഇങ്ങനെ

തൃശൂര്‍: ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!