തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. സംസ്ഥാനത്തെ ഇലക്ട്രിക് കാറുകളുടെ നികുതി കൂട്ടുമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചത്. വില അടിസ്ഥാനമാക്കിയാവും നികുതിയിൽ മാറ്റം വരുക. ഒറ്റത്തവണ നികുതി അടച്ചുവരുന്ന സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾ 15 വർഷത്തെ നികുതിയായി നിലവിൽ ഈടാക്കുന്നത് 5 ശതമാനം നികുതിയാണ്.
15 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ 8% നികുതിയും 20 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് വാഹന വിലയുടെ 10% നികുതിയും ഈടാക്കും. ഈ നികുതി വർധനവിലൂടെ 30 കോടി രൂപ അധിക വരുമാനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.