തിരുവനന്തപുരം: എസ്എസ്എൽഎസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാർച്ച് മൂന്ന് മുതലാണ് എസ്എസ്എൽസി പരീക്ഷ തുടങ്ങുന്നത്. SSLC-Plus Two Exam Date Announced
ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഫെബ്രുവരി 17 മുതൽ 21 വരെ മോഡൽ പരീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഫലപ്രഖ്യാപനം മെയ് മൂന്നാം വാരത്തിനുള്ളിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മൂല്യ നിർണയ ക്യാമ്പ് തുടങ്ങുന്നത് ഏപ്രിൽ 8നാണ്. മെയ് മാസം മൂന്നാമത്തെ ആഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്തും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.