സങ്കടക്കടല്‍ താണ്ടി ശ്രീലക്ഷ്മി സുമംഗലിയായി

തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹത്തലേന്ന് അച്ഛന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച വിവാഹം നടന്നു. വര്‍ക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി അച്ഛനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവച്ചത്. ശിവഗിരി ശാരദാ മഠത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

ചെറുമയ്യൂര്‍ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. നേരത്തെ ഈ വിവാഹം നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് രാത്രിയാണ് രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയുടെ കുടുംബം കടുത്ത സങ്കടക്കടലില്‍ നില്‍ക്കെ വിവാഹം മാറ്റിവച്ചിരുന്നു. പിന്നീട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും നല്‍കി വിനുവും കുടുംബവും ഒപ്പം നിന്നു. വിനുവിന്റെ കുടുംബം മുന്‍കൈയെടുത്താണ് മാറ്റിവച്ച വിവാഹം ശാരദാമഠത്തില്‍ വച്ച് നടത്തിയത്.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങ് വളരെ ചെറിയ രീതിയിലാണ് നടത്തിയത്. നേരത്തെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരെ ക്ഷണിച്ച് ആഘോഷമായി നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ തലേന്നായിരുന്നു രാജു കൊല്ലപ്പെട്ടത്. ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാന്‍ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ശ്രീലക്ഷ്മിക്കും കുടുംബത്തിനും വിവാഹത്തില്‍ താത്പര്യം ഉണ്ടായിരുന്നില്ല. മറ്റൊരാളുമായി ശ്രീലക്ഷ്മിയുടെ വിവാഹം നടത്തില്ലെന്ന് ജിഷ്ണു അന്ന് തന്നെ വെല്ലുവിളിച്ചിരുന്നു.

കൊല്ലപ്പെട്ട രാജു ഗള്‍ഫില്‍ നിന്ന് മടങ്ങി വന്ന ശേഷം നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശ്രീലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചതിലെ വൈരാഗ്യം മൂലം വിവാഹത്തലേന്ന് വീട്ടില്‍ അതിക്രമിച്ച് കയറി ജിഷ്ണുവും സഹോദരന്‍ ജിജിനും സുഹൃത്തുക്കളായ ശ്യം, മനു എന്നിവരും പ്രശ്‌നമുണ്ടാക്കുകയായിരുന്നു. പിന്നാലെ മണ്‍വെട്ടി കൊണ്ട് രാജുവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ നാല് പേരും റിമാന്റിലാണ്.

 

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്‌മണ കുടുംബങ്ങളും പട്ടിണിയിൽ…കെപിസിസി പരിപാടിയിൽ ഇടതു നേതാവ് പറഞ്ഞത്…

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്രാഹ്‌മണർക്ക് കായികാധ്വാനമുള്ള ജോലികൾ ചെയ്യാൻ സാധിക്കില്ലെന്ന് മുൻ മന്ത്രിയും...

കേരളത്തെ ഞെട്ടിച്ച് അട്ടപ്പാടിയിൽ ശിശു മരണം..! മരിച്ചത് ഒരു വയസ്സുള്ള കുഞ്ഞ്

അട്ടപ്പാടിയിൽ ശിശു മരണം. താവളം വീട്ടിയൂരിലെ രാജേഷ്, അജിത ദമ്പതികളുടെ കുഞ്ഞാണ്...

മോ​ഡ​ലാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗണ്ടുണ്ടാക്കിയ വിരുതൻ പിടിയിൽ

കോ​ഴി​ക്കോ​ട്: പ​ര​സ്യ മോ​ഡ​ലാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി​യ...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , പെൺകുട്ടികളെ അപരിചിതർക്ക് വിവാഹം ചെയ്തു നൽകും; പ്രതികൾക്കായി തിരച്ചിൽ

ഗുവാഹത്തി: അസാമിൽ നിന്ന് കടത്തിക്കൊണ്ടു പോയ പെൺകുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു. തൊഴിൽ...

ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ദർശനത്തിന് പുതിയ രീതി

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകീട്ട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!