മുംബൈ: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സെലക്ടര്‍മാര്‍ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചിരിക്കുന്നത്. പല തവണ തഴയപ്പെട്ട ശേഷമാണ് സഞ്ജുവിന് ഇത്തരമൊരു വലിയ അവസരം ലഭിച്ചിരിക്കുന്നത്. പല പ്രമുഖരും സഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുകയാണ്.
സഞ്ജുവിന് ടി20 ലോകകപ്പിലേക്ക് വിളിയെത്തിയതോടെ മുൻ ഇന്ത്യൻ താരം ശ്രീശാന്തും ആശംസ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ്.
‘നമസ്‌കാരം, വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. 2007, 2011 ലോകകപ്പ് ഇന്ത്യ ജയിച്ചപ്പോള്‍ ഒരു മലയാളി സാന്നിധ്യമുണ്ടായിരുന്നു. സഞ്ജു സാംസണ്‍ മോനെ അടിപൊളി. മലയാളി പുലിയാടാ. എല്ലാ ഭാവുകങ്ങളും നേരുന്നു.ദൈവം അനുഗ്രഹിക്കട്ടെ. സഞ്ജുവിന് ലോകകപ്പ് ഇന്ത്യയിലേക്കെത്തിക്കാന്‍ സാധിക്കെട്ടെ. അവന്‍ അര്‍ഹിക്കുന്ന നേട്ടത്തിലേക്കാണ് എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ അവനൊപ്പം നില്‍ക്കണം. എല്ലാ ഭാവുകങ്ങളും ഒരിക്കല്‍ക്കൂടി നേരുന്നു’ എന്നായിരുന്നു ശ്രീശാന്ത് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നൽകിയ ആശംസ.
ഇൻസ്റ്ററ്റ് പോസ്റ്റിന് പിന്നാലെ ശ്രീശാന്തിനെ വിമര്‍ശിച്ചാണ് ആരാധകര്‍ പ്രതികരിക്കുന്നത്. 2023ലെ ഏകദിന ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുമെന്ന് എല്ലാവരും അഗ്രഹിച്ചിരുന്നപ്പോൾ സഞ്ജു തഴയപ്പെട്ടിരുന്നു. അന്ന് വലിയ വിമര്‍ശനങ്ങൾ സെലക്ടര്‍മാര്‍ക്കെതിരേ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാൽ സഞ്ജുവിനെ തഴഞ്ഞത് ശരിയായ നിലപാടാണെന്നാണ് ശ്രീശാന്ത് പറഞ്ഞത്. സഞ്ജുവിന്റെ മനോഭാവം ശരിയല്ലെന്നും തെറ്റുകളില്‍ നിന്ന് പഠിക്കുന്നില്ലെന്നും ശ്രീശാന്ത് വിമര്‍ശിച്ചിരുന്നു. ഇതാണ് ഇപ്പോൾ മലയാളികളെ ചൊടിപ്പിച്ചിരിക്കുന്നത്.
സഞ്ജുവിനോട് ശൈലിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഉപദേശിച്ചപ്പോള്‍ അത് അവന്‍ പരിഗണിച്ചില്ലെന്നും ശ്രീശാന്ത് വിമർശിച്ചിരുന്നു. സമീപകാലത്തായി സഞ്ജുവിനെ പിന്തുണക്കുന്ന നിലപാടായിരുന്നില്ല ശ്രീശാന്ത് സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സഞ്ജുവിന്റെ നേട്ടത്തിന് പിന്നാലെ ശ്രീശാന്ത് നിലപാട് മാറ്റിയതിനെ ആരാധകര്‍ ട്രോളുകയാണ്. ശ്രീശാന്താണ് സഞ്ജുവിനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നതെങ്കിലും സഞ്ജു സൂപ്പര്‍ താരമായി വളര്‍ന്നതില്‍ ശ്രീശാന്തിന് അസൂയയാണെന്നുമാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇപ്പോള്‍ പ്രശംസിക്കുന്ന ശ്രീശാന്തിനെ വിമർശിക്കുന്നത്.
ശ്രീശാന്തിന് സഞ്ജുവിന്റെ പേരിനൊപ്പം ചേര്‍ന്ന് നില്‍ക്കാനുള്ള യോഗ്യതയില്ലെന്നും ആരാധകര്‍ പറയുന്നു. കേരളത്തില്‍ നിന്ന് ഒരു താരത്തിന് ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുകയെന്നത് ഒട്ടും എളുപ്പമല്ല. പല പ്രമുഖ ലോബികളുടേയും തഴയപ്പെടലിനെ മറികടന്ന് സഞ്ജു ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പറയാം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം സഞ്ജു മിന്നും പ്രകടനമാണ് 17ാം സീസണില്‍ നടത്തുന്നത്.