കൊച്ചി: വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം എട്ടാം തീയതി നടന്ന സംഭവത്തിലാണ് പോലീസിന്റെ നടപടി. കേസിൽ അറസ്റ്റ് ചെയ്ത ശ്രീനാഥ് ഭാസിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.(sreenath bhasi arrested in hit and run case)
എറണാകുളം മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമാണ് നടനെതിരെ പരാതി നൽകിയത്. തെറ്റായ ദിശയില്‍ വന്ന വാഹനം യുവാവിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വണ്ടി ഓടിച്ചത് ശ്രീനാഥ് ഭാസി ആണെന്ന് കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ ഫഹീമിന് നഷ്ടപരിഹാരം നല്‍കിയില്ലെന്നും ആരോപണമുണ്ട്.
അതേസമയം, സംഭവത്തില്‍ ശ്രീനാഥ് ബസിക്കെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് പ്രതികരിച്ചു.