web analytics

ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും നാളെ ചോദ്യം ചെയ്യും

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും എക്‌സൈസ് നാളെ ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിനിമാ മേഖലയിലെ ലഹരി ഇടപാടിനെക്കുറിച്ചായിരിക്കും പ്രധാനമായും നടന്മാരോട് ചോദിക്കുക.

ഹൈബ്രിഡ് കഞ്ചാവുകേസിലെ പ്രതികളുടെ മൊഴിയും ഡിജിറ്റല്‍ തെളിവുകളും മുന്‍നിര്‍ത്തിയായിരിക്കും നടന്മാരെ ചോദ്യം ചെയ്യുക. ഇവര്‍ തസ്ലീമയ്ക്ക് പണം കൈമാറിയത് പാലക്കാട് സ്വദേശിയായ മോഡല്‍ വഴിയാണെന്ന് സംശയമുണ്ട്.

സിനിമാ സെറ്റുകളില്‍ ലഹരി ഇടപാട് നടന്നോ എന്നാണ് എക്‌സൈസിന്റെ സംശയം. കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാൽ നടന്മാരെയും പ്രതിചേര്‍ക്കും. ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റിനും സാധ്യതയുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം.

അതിനിടെ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയുമാണ് പിടിയിലായത്. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ വെച്ചാണ് ഇവരെ പിടികൂടിയത്.

ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. സംവിധായകർക്കൊപ്പം സുഹൃത്ത് ഷാലിഫ് മുഹമ്മദും പിടിയിലായിട്ടുണ്ട്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

Other news

സാമ്പത്തിക നേട്ടം, അംഗീകാരം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക നേട്ടം, അംഗീകാരം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ മുന്നേറ്റം കാണും. മത്സരങ്ങളിൽ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും പട്ടാപ്പകൽ

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും...

ഹെൽമെറ്റില്ലാത്ത യാത്രയ്ക്ക് ‘പണികിട്ടി’; ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.7 കോടി രൂപ പിഴ!

ഹെൽമെറ്റില്ലാത്ത യാത്രയ്ക്ക് 'പണികിട്ടി'; ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.7 കോടി രൂപ പിഴ! തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ ഡിജിറ്റൽ കവർച്ചാശ്രമവും; രാജകുടുംബാംഗത്തിന്റെ ഇമെയിൽ ഹാക്ക് ചെയ്തു

കവടിയാർ കൊട്ടാരത്തിൽ ഡിജിറ്റൽ കവർച്ചാശ്രമവും; രാജകുടുംബാംഗത്തിന്റെ ഇമെയിൽ ഹാക്ക് ചെയ്തു തിരുവനന്തപുരം: കവടിയാർ കൊട്ടാരംയിൽ...

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ! ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര...

Related Articles

Popular Categories

spot_imgspot_img