web analytics

മൂന്ന് മിനിറ്റിൽ 160 കി.മീ വേഗത, യാത്രാ സമയം കുറയും; കൂടുതൽ അമ്പരപ്പിക്കുന്ന സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ മോഡല്‍ വന്ദേഭാരത് എക്‌സ്പ്രസ് വരുന്നു. മുംബയ്-അഹമ്മദാബാദ് റൂട്ടിലെ മൂന്നാമത്തെ സര്‍വീസിനാണ് ഈ ട്രെയിന്‍ എത്തുക. യാത്രക്കാർക്ക് സുഖകരവും സുഗമവുമായ യാത്ര വാഗ്ദാനം ചെയ്യുന്നതാണ് മെച്ചപ്പെടുത്തിയ സൗകര്യങ്ങളോട് കൂടിയ പുതിയ വന്ദേഭാരത്.

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് പുതിയ വന്ദേഭാരതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ വന്ദേഭാരത് എക്സ്പ്രസിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ 140 സെക്കൻഡ് അല്ലെങ്കിൽ 3 മിനിറ്റിന് മതിയാവും. അതുകൊണ്ട് തന്നെ യാത്രാ സമയത്തിൽ ഗണ്യമായി കുറവ് വരുത്താൻ സാധിക്കും. മുംബൈ – അഹമ്മദാബാദ് റൂട്ടില്‍ ഓടിയെത്താന്‍ അഞ്ച് മണിക്കൂറും 25 മിനിറ്റും മതിയാവും. നേരത്തെ സര്‍വീസ് നടത്തുന്ന വന്ദേഭാരതിനേക്കാള്‍ 45 മിനിറ്റ് കുറവാണിത്. പഴയതിൽ നിന്നും മെച്ചപ്പെട്ട സീറ്റുകളാണ് പുതിയ വന്ദേഭാരതിനുള്ളത്.

ആഴ്ചയിൽ ആറ് ദിവസവും ഈ റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുന്നുണ്ട്. രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ 11.35 ആവുമ്പോഴേക്കും മുംബയ് സെൻട്രലിലേക്ക് എത്തും. പുതിയ വന്ദേഭാരത് സർവീസ് നടത്തുന്ന തീയതി റെയിൽവെ ഇതുവരെ അറിയിച്ചിട്ടില്ല. പരീക്ഷണ ഓട്ടം വിജയകരമായി നടത്തിയതിന് ശേഷം സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവെ വൃത്തങ്ങൾ നൽകുന്ന വിവരം. ചെന്നൈയിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് പുതിയ വന്ദേഭാരത് നിർമ്മിക്കുന്നത്.

 

Read More: പണം ചിലവാക്കാം കാര്യം നടക്കുമോ; കൂട്ടത്തോടെ അതിര്‍ത്തി കടന്ന് മലയാളികള്‍

Read More: ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതി, ലക്ഷ്യമിട്ടത് ഹിന്ദു നേതാക്കളെയും ജൂതന്മാരെയും; പിടിയിലായ ഐഎസ് ഭീകരരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Read More: ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ബില്ലിൽ ഇളവ്; തട്ടിപ്പിൽ വീഴല്ലേ, പണം നഷ്ടമാകുമെന്ന് കെഎസ്ഇബി

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; 18കാരന്റെ മൃതദേഹം കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; 18കാരന്റെ മൃതദേഹം കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം പാലക്കാട്:...

‘ബലൂചിസ്ഥാൻ’ പരാമർശം; നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ

നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ ഇസ്‌ലാമാബാദ്: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ പാക്കിസ്ഥാൻ...

നവീൻ ബാബുവിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരെ നഷ്ടപരിഹാര ഹർജി

നവീൻ ബാബുവിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരെ...

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍...

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഇന്ത്യൻ വംശജയായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി യുഎസിലെ നോർത്ത്...

Related Articles

Popular Categories

spot_imgspot_img