കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്ര വിജയം നേടി ഇന്ത്യ. ചരിത്രത്തിലാദ്യമായി കേപ്ടൗണിൽ ടെസ്റ്റ് വിജയിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലെത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റുകളുടെ നഷ്ടത്തിൽ 12 ഓവറിലാണ് ഇന്ത്യ മറികടന്നത്.
23 പന്തില്‍ 28 റണ്‍സെടുത്ത് യശസ്വി ജയ്സ്വാളും 11 പന്തില്‍ 10 റണ്‍സെടുത്ത് ഗില്ലും വിജയത്തിന് അരികെ 11 പന്തില്‍ 12 റണ്‍സെടുത്ത് കോലിയും പുറത്തായി. തുടർന്ന് നായകൻ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ സമനിലയിൽ തളക്കുകയായിരുന്നു. 17 റണ്‍സുമായി രോഹിത്തും റണ്‍സുമായി നാലു റണ്‍സോടെ ശ്രേയസും പുറത്താകാതെ നിന്നു. രണ്ടാം ദിനം ആദ്യ ഓവറില്‍ തന്നെ ജസ്പ്രീത് ബുമ്ര ബെഡിങ്ഹാമിനെ വീഴ്ത്തിയ ബുമ്രയാണ് ദക്ഷിണാഫ്രിക്കൻ തകര്‍ച്ച തുടങ്ങിവെച്ചത്.
വെടിക്കെട്ട് സെഞ്ചുറിയുമായി പൊരുതിയ ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നില്‍ 79 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. 62-3 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ലഞ്ചിന് മുമ്പെ 176 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഏയ്ഡന്‍ മാര്‍ക്രം 103 പന്തില്‍106 റണ്‍സുമായി വെടിക്കെട്ട് സെഞ്ചുറി കുറിച്ചപ്പോള്‍ ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര ആറ് വിക്കറ്റെടുത്തു.