മദ്യപിക്കാൻ പണം നൽകില്ലെന്ന് പറഞ്ഞതിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു. കൊല്ലം തേവലക്കര പടിഞ്ഞാറ്റകരയിൽ 52 വയസ്സുള്ള കൃഷ്ണകുമാരിയെ മകൻ മനു മോഹൻ വെട്ടിയെന്നാണ് വിവരം. കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതര പരിക്കുകൾ ഉണ്ടായി. Son tried to stab mother to death after mother refused to pay for alcohol
മനു മോഹൻ മദ്യപിച്ച് വരികയും, സ്ഥിരമായി അമ്മയെ മർദിക്കുകയും പതിവാണ്. പലപ്പോഴും പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോലീസ് എത്തേണ്ടിവരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ കഴിഞ്ഞ ദിവസം അതിരുകടന്നു. മനു മോഹനിൽക്കെതിരെ വധശ്രമം ഉൾപ്പെടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മദ്യപിക്കാൻ പണം ചോദിച്ചപ്പോൾ കൃഷ്ണകുമാരി നൽകാൻ തയ്യാറായില്ല. ഇതിന് പിന്നാലെ മനു മോഹൻ വീട്ടിൽ നിന്ന് പോയി, മദ്യപിച്ച് തിരിച്ചെത്തി കൃഷ്ണകുമാരിയെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണകുമാരിയെ നാട്ടുകാർ അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.