രോഗിയായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പിടിയിൽ

കോഴിക്കോട്: രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകനെ പിടികൂടി പോലീസ്. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. മയക്കുമരുന്നിന് അടിമയായ ആഷിക്കിനെ താമരശ്ശേരി പോലീസ് ആണ് പിടികൂടിയത്.(son killed mother at kozhikode)

അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശേഷമായിരുന്നു ദാരുണ സംഭവം നടന്നത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ശരീരം തളര്‍ന്ന സുബൈദ താമരശ്ശേരി പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളുരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിൽ കഴിയുകയായിരുന്നു.

ഇന്ന് ഉമ്മയെ കാണാനായി ആഷിക്ക് വന്ന സമയത്ത് ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ഈ സമയം ഉമ്മയെ കൊലപ്പെടുത്തിയ ശേഷം ഇവിടെ നിന്നും കടന്നു കളഞ്ഞ ആഷിക്കിനെ നാട്ടുകാരാണ് പിടികൂടി പൊലീസിന് കൈമാറിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

മത്സരയോട്ടം, ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 61കാരന് ദാരുണാന്ത്യം; 9 കുട്ടികൾ അടക്കം 49 പേർക്ക് പരുക്ക്

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​യ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്...

Other news

ഗുരുതരാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ കടിച്ചെടുത്ത് മൃ​ഗാശുപത്രിയിലെത്തിച്ച് അമ്മനായ ! വീഡിയോ

ഗുരുതരാവസ്ഥയിൽ ജീവൻ നഷ്ടമാകുന്ന അവസ്ഥയിലുള്ള സ്വന്തം നായക്കുഞ്ഞിനെ കടിച്ചെടുത്ത് മൃ​ഗാശുപത്രിയിലെത്തിച്ച് അമ്മനായ....

വിവരം നൽകുന്നവർക്ക് 20,000 പൗണ്ട് പാരിതോഷികം ! വമ്പൻ പ്രഖ്യാപനവുമായി ലണ്ടൻ പോലീസ്; ചെയ്യേണ്ടത് ഇത്രമാത്രം…

ലണ്ടൻ പോലീസ് ഒരു കേസിൽ 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന...

ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കി ഡോക്ടർ; പിണറായിക്കാരന് പണി നൽകി എം.വി.ഡി

കണ്ണൂർ: ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടർ....

അമേരിക്കയിലേക്ക് കടന്നെന്ന് സംശയം; ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ “നോ-ഷോ” പട്ടികയിൽ ഉൾപ്പെടുത്തി കാനഡ

കാനഡയിൽ സ്റ്റുഡൻ്റ് വീസയിൽ എത്തിയ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ "നോ-ഷോ" പട്ടികയിൽ...

ഇത് ഞങ്ങളുടെ ചാളയല്ല, ഞങ്ങളുടെ ചാള ഇങ്ങനല്ല; ചാളയ്ക്ക് ഇതെന്തു പറ്റി…?

ചാള വില താഴോട്ട് ഇടിഞ്ഞതോടെ മത്സ്യമേഖലയിൽ കടുത്ത പ്രതിസന്ധി. രൂചി ഇല്ലാതായ...

‘ദൈവമേ , എന്റെ അമ്മായിയമ്മ’…..ഭണ്ഡാരത്തിലെ 20 രൂപ നോട്ടിലെഴുതിയ ആഗ്രഹം കണ്ട് അമ്പരന്ന് പൂജാരി !

നല്ലൊരു ജോലി ലഭിക്കണമെന്നും പരീക്ഷയില്‍ മികച്ച വിജയം നേടണമെന്നും അങ്ങിനെ പ്രാർത്ഥിക്കാൻ...
spot_img

Related Articles

Popular Categories

spot_imgspot_img