ഭക്ഷണത്തിനു ശേഷം കൈ കഴുകാൻ വെള്ളം കോരി നൽകിയില്ല എന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ. കൊല്ലം കടയ്ക്കൽ കോട്ടക്കൽ സ്വദേശി കുലുസും ബീവിയുടെ കൈയാണ് മകൻ നസറുദ്ദീൻ തല്ലിയൊടിച്ചത്. ജൂൺ പതിനാറാം തീയതി നടന്ന സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.(Son beats his mother’s hand in Kollam kerala)
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ജൂൺ പതിനാറാം തീയതിയാണ് സംഭവം നടന്നത്. വൈകുന്നേരം 4:30 ഓടെ വീട്ടിലെത്തിയ നസറുദ്ദീൻ ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം വിളമ്പി നൽകിയ അമ്മയോട് ഇറച്ചിക്കറിയിൽ നെയ്യ് കൂടിപ്പോയെന്ന് നസറുദ്ദീൻ ബഹളം വച്ചു. ഇതിന് പിന്നാലെ ഭക്ഷണം കഴിച്ച് ഇയാൾ കൈ കഴുകാൻ വെള്ളം ആവശ്യപ്പെടുകയായിരുന്നു.
ഈ സമയം വീട്ടിൽ കട്ടിലിൽ ഇരിക്കുകയായിരുന്ന കൊലുസും ബീവിയെ ഇയാൾ വീടിനു പുറത്തേക്ക് വലിച്ചിഴച്ചു. വെള്ളം കോരി നൽകിയെങ്കിലും അരിശം തീരാതിരുന്ന ഇയാൾ സമീപത്ത് കിടന്ന വിറക് കഷണം എടുത്ത് കുലുസും ബീവിയുടെ കൈ തല്ലിയൊടിക്കുകയായിരുന്നു.
പിന്നാലെ വീടിനകത്ത് കയറിയ ഇയാൾ ഭക്ഷണസാധനങ്ങളും പാത്രങ്ങളും എടുത്ത് എറിഞ്ഞു.നിലവിളി കേട്ട ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി നസ്രുദ്ദീനെ പിടികൂടുകയായിരുന്നു. ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.