അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ
അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയി; മൃതദേഹം മുറ്റത്ത്, കൂട്ടായി അനാഥാലയത്തിൽ നിന്നെത്തിയ ഭാര്യയും; കണ്ണീരുണങ്ങാത്ത കാഴ്ച !
അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയി. പനി ബാധിച്ച് മരണപ്പെട്ട തോമസിനെ മണലൂര്‍ സാന്‍ ജോസ് കെയര്‍ഹോമിലായിരുന്നു കഴിഞ്ഞ പുലര്‍ച്ചെ അന്തരിച്ചത്.
അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിൽ ശുശ്രൂഷയ്ക്കായി രാവിലെ 9.30 ഓടെ കൊണ്ടുവരുമ്പോൾ, മരണവാർത്ത അറിയുമ്പോൾ തന്നെ മകനും മരുമകളും വീടിന്റെ വാതിൽ പൂട്ടിയെന്നാണ് അയല്‍വാസികൾ പറയുന്നത്.
നേരത്തെ, മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണെന്നും അന്തിക്കാട് പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്ന് എട്ടുമാസം മുൻപാണ് തോമസും റോസിലിയും വീടുവിട്ട് വ്യത്യസ്ത സ്ഥാപനങ്ങളിൽ അന്തേവാസികളായത്.
തോമസ് മരിച്ചതോടെ, മൃതദേഹവും കാരമുക്ക് കൃപാസദനത്തില്‍ ആയിരുന്ന റോസിലിയെയും വീട്ടിലെത്തിച്ചു. എന്നാൽ, പലരും വിളിച്ചു പറഞ്ഞിട്ടും വീട് തുറക്കാൻ മകൻ കൂട്ടാക്കിയില്ല. ഇവർ വീട് പൂട്ടി പോയിരുന്നു.
പഞ്ചായത്തും അന്തിക്കാട് പോലീസും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ സ്വീകരിച്ചില്ല. ഇതോടെ, വീട്ടിലേക്ക് കയറണ്ടതില്ലെന്നു റോസിലിയും തീരുമാനിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് അടക്കംചെയ്യുന്നതുവരെ മൃതദേഹം വീടിനു പുറത്തുതന്നെവച്ചു.
വൈകിട്ട് എറവ് സെന്റ് തെരേസാസ് കപ്പല്‍ പള്ളിയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. ജോയ്സിയാണ് അദ്ദേഹത്തിന്റെ മറ്റൊരു മകൾ, മരുമകൻ വിൻസൻ.