പാലക്കാട്: കടയുടെ പൂട്ട് പൊളിച്ച് റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിച്ച സൈനികനെ അറസ്റ്റ് ചെയ്ത് പോലീസ്. പാലക്കാട് മണ്ണൂർ കമ്പിപ്പടിയിലാണ് സംഭവം. വടശേരി സ്വദേശി അരുണിനെയാണ് (30) മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഹരീഷ് വേങ്ങശേരി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. കടയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന ഇയാൾ 400 കിലോഗ്രാം റബ്ബർ ഷീറ്റും അടയ്ക്കയും മോഷ്ടിക്കുകയായിരുന്നു.
രാത്രി ആൾട്ടോ കാറിലാണ് മോഷണത്തിനെത്തിയത്. തുടർന്ന് മോഷണമുതൽ പിറ്റേദിവസം മറ്റൊരു കടയിൽ കൊണ്ടുപോയി വിൽപ്പനയും നടത്തി. അവധി കഴിഞ്ഞ് അരുണാചൽപ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് അരുൺ പിടിയിലായത്.
താൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇത് മറികടക്കാനാണ് മോഷണം നടത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
വാൽപ്പാറയിൽ ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു; 40 പേർക്ക് പരിക്ക്
വാൽപ്പാറ: വാൽപ്പാറയിൽ ബസ് മറിഞ്ഞ് 40 പേർക്ക് പരിക്ക്. തിരുപ്പൂരിൽനിന്ന് വാൽപ്പാറയിലേക്ക് പുറപ്പെട്ട സർക്കാർ ബസാണ് അപകടത്തിൽപ്പെട്ടത്. 20 അടി താഴ്ചയിലേക്ക് ആണ് ബസ് മറിഞ്ഞത്.
രാത്രി ഒരുമണിയോടെയാണ് അപകടമുണ്ടായത്. വാൽപ്പാറയ്ക്ക് സമീപം കവേഴ്‌സ് എസ്റ്റേറ്റ് ഭാഗത്ത് 33-ാം കൊണ്ടായി സൂചി വലയിൽ വെച്ചാണ് സംഭവം. ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടസമയത്ത് 72 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവർ ഗണേഷനെ പൊള്ളാച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.