ഗുരുവായൂര്‍ ക്ഷേത്രത്തിലെ റീല്‍സ് വിവാദം; മാപ്പ് പറഞ്ഞ് ജാസ്മിന്‍
ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിലെ വിവാദ റീല്‍സ് ചിത്രീകരണത്തില്‍ മാപ്പ് പറഞ്ഞ് സോഷ്യല്‍ മീഡിയ താരം ജാസ്മിന്‍ ജാഫര്‍.
വിഷയത്തിൽ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമർശനങ്ങൾ ജാസ്മിന് നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരസ്യമായി മാപ്പ് ചോദിച്ച് താരം രംഗത്തെത്തിയെത്.
ഇന്‍സ്റ്റഗ്രാമിലെ സ്റ്റോറിയിലൂടെയാണ് ജാസ്മിൻ മാപ്പ് ചോദിച്ചത്. കൂടാതെ വിവാദത്തിന് കാരണമായ റീല്‍ തന്റെ പേജില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും ആരേയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നുമാണ് ജാസ്മിന്‍ പറയുന്നത്. സംഭവത്തിൽ ജാസ്മിനെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
”എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു.
ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു” എന്നാണ് ജാസ്മിന്റെ പ്രതികരണം.
ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീല്‍സ് ചിത്രീകരണം; ജാസ്മിന്‍ ജാഫറിനെതിരെ പരാതി
തൃശ്ശൂര്‍: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ പൊലീസിൽ പരാതി നൽകി ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ. ഗുരുവായൂർ ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിനാണു പരാതി.
വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പൊലീസ് പരാതി കോടതിക്ക് കൈമാറി.
ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്നതടക്കമുള്ള റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ഈ ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല.
മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്.
നിയമ വശങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ജാസ്മിന്‍ ജാഫർ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ സമാന രീതിയില്‍ ക്ഷേത്രത്തിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്ത കോഴിക്കോട് സ്വദേശിക്കതിരെ ദേവസ്വം പരാതി നൽകുകയും പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Summary: Social media influencer Jasmine Jafar has publicly apologized after facing strong criticism for filming a controversial reel in the Guruvayur temple pond.