യു.എ.ഇ.യിൽ ഞായറാഴ്ച മുതൽ തുടരുന്ന മഴയ്ക്കും വെള്ളക്കെട്ടിനും പിന്നാലെ മഞ്ഞുവീഴ്ച്ചയും. തിങ്കളാഴ്ച രാവിലെ അൽ-ഐൻ നിവാസികൾ ഉണർന്നത് മഞ്ഞുകട്ടകളും ആലിപ്പഴങ്ങളും അവരുടെ റോഡിലും വാഹനങ്ങളിലും നിറഞ്ഞു കിടക്കുന്ന കാഴ്ച്ച കണ്ടാണ്. വ്യസ്ത്യസ്ത കാലാവസ്ഥകൾ യു.എ.ഇ. നിവാസികൾക്ക് പുതതുമയല്ലെങ്കിലും മഞ്ഞുവീഴ്ച്ചയുടെ തീവ്രത അവരിൽ കൗതുകമുണർത്തി. കാലാവസ്ഥ സംബന്ധിച്ച് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ആലിപ്പഴം പെറുക്കാനും തെരുവിൽ മഞ്ഞിൽ കളിക്കാനും ആളുകൾ മത്സരിച്ചു. മരുഭൂമിയിലും പാർപ്പിട മേഖലകളിലും ഒരുപോലെ പെയ്തിറങ്ങിയ മഞ്ഞുപാളികൾ വാഹനങ്ങൾക്ക് തകരാറുണ്ടാക്കി. ശക്തമായ കാറ്റിൽ തെറിച്ചുവീണ ആലിപ്പഴം വീടുകളുടെയും സ്ഥാപനങ്ങളുടെയും ജനൽ ഗ്ലാസുകളും തകർത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച്ച മുതൽ ചൊവ്വാഴ്ച വരെ യു.എ.ഇ.യിൽ കനത്ത മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു.
Read Also: കൊച്ചിയില്‍ ബാറിൽ ആക്രമണത്തിനിടെ വെടിവെപ്പ്; 2 ജീവനക്കാർക്ക് വെടിയേറ്റു, ഒരാളുടെ നില അതീവഗുരുതരം