web analytics

കേരളത്തിലാകെയുള്ളത് 805 രാജാക്കൻമാർ; എല്ലാവർക്കുമുണ്ട് പെൻഷൻ; സർക്കാരിന് നൽകിയ സ്വത്തിന് പകരം കിട്ടുന്ന തുക അറിയണ്ടേ?

കൊച്ചി: 1957 മുതലാണ് പെൻഷൻ പെയ്മെന്റ് ഓർഡർ പ്രകാരം നാട്ടുരാജാക്കന്മാർക്കും അവരുടെ കുടുംബങ്ങൾക്കും ‘പൊളിറ്റിക്കൽ പെൻഷൻ’ എന്ന പേരിൽ സഹായം കൊടുത്തു തുടങ്ങിയത്.

ആദ്യഘട്ടത്തിൽ ഇത് പ്രതിമാസം 7 രൂപ 80 പൈസയാണ് നൽകിയിരുന്നത്. കൊച്ചി – തിരുവിതാംകൂർ സംസ്ഥാനങ്ങളുടെ സംയോജനത്തിനു മുമ്പ്,1949ൽ തന്നെ സർക്കാരിലേക്ക് മുതൽകൂട്ടിയ സ്വത്തുക്കൾക്ക് പകരമാണ് സർക്കാർ പെൻഷൻ നൽകുന്നത്.

പൊതുപ്രവർത്തകനായ രാജു വാഴക്കാല സമർപ്പിച്ച വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് കൗതുകകരമായ ഇക്കാര്യം പുറത്തു വന്നത്.

ഇപ്പോൾ കേരളത്തിൽ 805 രാജാക്കന്മാരും അവരുടെ കുടുംബങ്ങളുമാണ് പെൻഷന് അർഹരായിട്ടുള്ളത്. ഏഴു രൂപ 80 പൈസയിൽ തുടങ്ങിയ പെൻഷൻ തുകയിൽ വർദ്ധന വരുത്തിയത് കഴിഞ്ഞ പിണറായി സർക്കാരാണ്.

നിലവിൽ 3000 രൂപയാണ് നാട്ടുരാജാക്കന്മാരുടെ പെൻഷൻ തുക. വർദ്ധിപ്പിച്ച പെൻഷൻ തുക മുൻകാല പ്രാബല്യത്തിൽ നൽകിവരുന്നതായും വിവരാവകാശ രേഖയിൽ പറയുന്നുണ്ട്.

മുടങ്ങിപ്പോയ പെൻഷൻ കുടിശ്ശിക 13 കോടി 47 ലക്ഷത്തി 84,000 രൂപയാണ്. 2025 മാർച്ച് മുതൽ സർക്കാർ ഈ കുടിശ്ശിക തീർത്തു വരികയാണ്

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

ബീച്ചിലെ ജിപ്‌സി ഡ്രിഫ്റ്റിങ് മരണക്കളിയായി; 14 വയസുകാരന് ദാരുണാന്ത്യം, നടുക്കുന്ന ദൃശ്യങ്ങൾ

തൃശൂര്‍ : തൃശൂരിനെ കണ്ണീരിലാഴ്ത്തി ചാമക്കാല ബീച്ചിൽ അതിസാഹസികമായ ജിപ്‌സി ഡ്രിഫ്റ്റിങ്ങിനിടെ അപകടം....

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരം:...

ശബരിമലയിൽ ഇനി ‘രുചിമേളം’; തീർഥാടകർക്ക് സദ്യയൊരുക്കി ദേവസ്വം ബോർഡ്‌

ശബരിമല: അയ്യപ്പദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇനിമുതൽ ഇലയിൽ വിളമ്പിയ കേരളീയ സദ്യയുടെ രുചിയറിയാം. ...

മരണം പടിവാതില്‍ക്കൽ: രക്ഷകരായി മൂന്ന് ഡോക്ടർമാർ;നടുറോഡിൽ ബ്ലേഡും സ്ട്രോയും കൊണ്ട് അദ്ഭുത ശസ്ത്രക്രിയ

കൊച്ചി: മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു യുവാവിന് തുണയായത് ദൈവദൂതന്മാരെപ്പോലെ...

എസ്‌.ഐയുടെ മേശപ്പുറത്ത് ബലിയിട്ട് മുൻ സി.പി.എം കൗൺസിലർ

കൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എസ്‌.ഐക്ക് നേരെ മുൻ സി.പി.എം കൗൺസിലറുടെ...

പീഡനശ്രമം തടഞ്ഞ യുവതിയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച് യുവാക്കൾ; സംഭവം തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ

പീഡനശ്രമം തടഞ്ഞ യുവതിയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച് യുവാക്കൾ ജാർഖണ്ഡിലെ...

Related Articles

Popular Categories

spot_imgspot_img